Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏകീകൃത സിവിൽകോഡിൽ...

ഏകീകൃത സിവിൽകോഡിൽ തീരുമാനമെടുത്തിട്ടില്ല-അമിത്​ ഷാ

text_fields
bookmark_border
ഏകീകൃത സിവിൽകോഡിൽ തീരുമാനമെടുത്തിട്ടില്ല-അമിത്​ ഷാ
cancel

ന്യൂഡൽഹി: ഏകീകൃത സിവിൽകോഡ്​ സംബന്ധിച്ച്​ ബി.ജെ.പി ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന്​ അധ്യക്ഷൻ അമിത്​ ഷാ. മുത്തലാഖിൽ ​നിയമം കൊണ്ടുവന്നിട്ടുണ്ട്​. എന്നാൽ, നിയമത്തെ രാജ്യസഭയിൽ എതിർക്കുകയാണ്​ കോൺഗ്രസ്​ ചെയ്യുന്നത്​. നിയമം വീണ്ടും രാജ്യസഭയുടെ പരിഗണനക്കായി കൊണ്ടുവരുമെന്നും അമിത്​ ഷാ പറഞ്ഞു.

ഇപ്പോൾ തെരഞ്ഞെടുപ്പ്​ നടത്തിയാൽ ബി.ജെ.പിക്ക്​ 2014നേക്കാൾ കൂടുതൽ സീറ്റ്​ കിട്ടും. 2014ൽ ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കു​േമ്പാൾ ആറ്​ സംസ്ഥാനങ്ങളിലാണ്​ ബി.ജെ.പി ഭരിച്ചിരുന്നത്​. എന്നാൽ, ഇപ്പോൾ 22 സംസ്ഥാനങ്ങളിൽ ബി.ജെ.പിയാണ്​ ഭരണം നടത്തുന്നത്​. ബി.ജെ.പിക്ക്​ ഇന്ത്യയിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചു എന്നതി​​​​െൻറ തെളിവാണ്​ ഇതെന്നും അമിത്​ ഷാ പറഞ്ഞു. 

പ്രധാനമന്ത്രി മോദിയുടെയും ധനമന്ത്രി ജെയ്​റ്റ്​ലിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ സാമ്പത്തിക രംഗം ശരിയായ ദിശയിലാണ്​. ഇതി​​​​െൻറ തെളിവാണ്​ സെൻസെക്​​സ്​ റെക്കോർഡ്​ ഉയരത്തിലെത്തിയത്​. യു.പി.എ ഭരണകാലത്ത്​ രാജ്യത്തെ സാമ്പത്തിക രംഗ​ത്ത്​ ഉയർച്ചയുണ്ടായിട്ടില്ലെന്നും അമിത്​ ഷാ വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shauniform civil codemalayalam newsBJP
News Summary - Amit sha on uniform civil code-India news
Next Story