Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷാക്ക്​ തളർച്ച;...

അമിത്​ ഷാക്ക്​ തളർച്ച; എയിംസിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
അമിത്​ ഷാക്ക്​ തളർച്ച; എയിംസിൽ പ്രവേശിപ്പിച്ചു
cancel
camera_alt

കടപ്പാട്​: The Tribune India

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്​ തിങ്കളാഴ്ച അര്‍ധരാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

കോവിഡ്​ ബാധിതനായിരുന്ന അ​മിത്​ ഷാ ഗുരുഗ്രാമിലെ മെദന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആഗസ്​റ്റ്​ 14ന്​ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതോടെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു.

ആശുപത്രിവിട്ടശേഷം അദ്ദേഹത്തിന്​ തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇതെ തുടർന്നാണ്​ കോവിഡാനന്തര പരിചരണത്തിനായി ഷായെ എയിംസിൽ പ്രവേശിപ്പിച്ചതെന്ന്​ എയിംസ് മീഡിയ, പ്രോട്ടോക്കോൾ ഡിവിഷൻ ചെയർപേഴ്‌സൺ ഡോ. ആരതി വിജ് പറഞ്ഞു.

എയിംസിൽ ഡോ.രൺദീപ്​ ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ അമിത്​ ഷായെ പരിചരിക്കുന്നത്​. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിൽ നിന്ന് ത​െൻറ ജോലി തുടരുന്നുണ്ടെന്നും ഡോ. ആരതി വിജ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahAIMSPost Covid treatment
Next Story