പ്രതിപക്ഷം ജനവിധിയെ അവഹേളിക്കുന്നു –അമിത് ഷാ
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ സംശയമുന്നയിച്ച് പ്രതിപക്ഷം ജനവിധിയെ അവഹേളിക്കുക യാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. തോൽവി ഭയന്ന് ജനാധിപത്യത്തെ കളങ്കപ് പെടുത്തുന്ന നടപടിയാണ് പ്രതിപക്ഷ പാർട്ടികളുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെ രഞ്ഞെടുപ്പിെൻറ ആറാം ഘട്ടം കഴിഞ്ഞപ്പോൾ മുതലാണ് വോട്ടുയന്ത്രത്തിനെതിരെ അവർ തിരിഞ്ഞത്.
എക്സിറ്റ് പോൾ വന്നപ്പോൾ അത് കൂടി. എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തിൽ വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം ഭരണഘടനാ വിരുദ്ധമാണ്.
കമീഷന് വോെട്ടണ്ണൽ നടപടിക്രമങ്ങൾ പൊടുന്നനെ മാറ്റിമറിക്കാനാകില്ല. അതിന് സർവകക്ഷി സമവായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.