രാജ്യം ഒറ്റക്കെട്ടാകുമ്പോൾ രാഹുലിന്‍റേത് നീചമായ രാഷ്ട്രീയം -അമിത് ഷാ
text_fieldsന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് ആക്രമണത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അമിത് ഷാ. രാജ്യം മുഴുവൻ ഐക്യപ്പെടുന്ന ഈ സമയത്ത്, രാഹുൽ ഗാന്ധിയും നീച രാഷ്ട്രീയത്തിനപ്പുറം ദേശീയ താൽപ്പര്യത്തോട് ഐക്യപ്പെടണമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഗൽവാൻ താഴ്വരയിലെ സംഘർഷത്തിൽ പരിക്കേറ്റ സൈനികന്‍റെ പിതാവ് രാഹുൽ ഗാന്ധിക്കെതിരെ സംസാരിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് അമിത് ഷായുടെ വിമർശനം. ഒരു ധീരനായ സൈനികന്‍റെ പിതാവ് സംസാരിക്കുന്നു, അദ്ദേഹം രാഹുലിന് വ്യക്തമായ സന്ദേശമാണ് നൽകുന്നത് -വീഡിയോ അടിക്കുറിപ്പായി അമിത് ഷാ കുറിച്ചു. ഇന്ത്യൻ സൈന്യം ശക്തമാണെന്നും രാഹുൽ ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നുമാണ് സൈനികന്‍റെ പിതാവ് വീഡിയോയിൽ പറയുന്നത്.
നേരത്തെ, ഇന്ത്യൻ അതിർത്തിയിലെ ചൈനയുടെ ആക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനക്ക് അടിയറ വെച്ചെന്നും, ഭൂമി ചൈനയുടേതാണെങ്കിൽ പിന്നെ എങ്ങിനെയാണ്, എവിടെയാണ് നമ്മുടെ സൈനികർ കൊല്ലപ്പെട്ടതെന്നും രാഹുൽ ചോദിച്ചിരുന്നു.A brave armyman’s father speaks and he has a very clear message for Mr. Rahul Gandhi.
— Amit Shah (@AmitShah) June 20, 2020
At a time when the entire nation is united, Mr. Rahul Gandhi should also rise above petty politics and stand in solidarity with national interest. https://t.co/BwT4O0JOvl
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.