തൃണമൂലിൽ ആഭ്യന്തര കലാപം; ദ്വിദിന സന്ദർശനത്തിന് അമിത് ഷാ ബംഗാളിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമുൽ േകാൺഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടൽ തുടരുന്നതിനിടെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കൊൽക്കത്തയിൽ. ശനിയാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് അമിത്ഷാ ബംഗാളിലെത്തിയത്. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനിരിെക്കയാണ് അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനം.
അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി തൃണമൂലിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടിരുന്നു. തൃണമൂലിന്റെ മുതിർന്ന നേതാവ് സുേവന്ദു അധികാരി പാർട്ടി വിട്ടത് മമതക്ക് വലിയ ക്ഷീണമായിരുന്നു. അമിത്ഷായുടെ സന്ദർശന വേളയിൽ ഇദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. കൂടാതെ തൃണമൂൽ വിട്ട മറ്റു നേതാക്കളും ബി.ജെ.പിയിൽ ചേരും.
ശനിയാഴ്ച മിഡ്നാപോറിൽ അമിത് ഷാ ബംഗാൾ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഈ സമയമായിരിക്കും തൃണമൂൽ നേതാക്കളുടെ ബി.ജെ.പി പ്രവേശനമെന്നാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അമിത് ഷായും ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയും എല്ലാ മാസവും ബംഗാൾ സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന തലവൻ ദിലീപ് ഘോഷ് പറഞ്ഞു.
തൃണമൂൽ എം.എൽ.എ ശീൽഭദ്ര ദത്ത, ന്യൂനപക്ഷ സെൽ നേതാവ് കബീറുൽ ഇസ്ലാം എന്നിവർ വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസ് വിട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂലിെൻറ വിജയത്തിന് നിർണായക പങ്കുവഹിച്ച സുവേന്ദു അധികാരിയും മറ്റൊരു എം.എൽ.എയായ ജിതേന്ദ്ര തിവാരിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇവരിൽ സുവേന്ദു അധികാരി അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുകയാണ്. അതേസമയം, ബി.ജെ.പിയിൽ ചേരില്ലെന്നും അഭിഭാഷകവൃത്തിയിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ജിതേന്ദ്ര തിവാരി അറിയിച്ചു.
മൂന്ന് എം.എൽ.എമാർ രാജിവെച്ചത് തൃണമൂലിൽ ആശങ്ക വളർത്തിയിട്ടുണ്ട്. സുവേന്ദു അധികാരിയുടെ രാജി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിയമസഭ സ്പീക്കർ ബിമൻ ബാനർജി സ്വീകരിച്ചില്ല. രാജിക്കത്തിൽ തീയതിയില്ല, സ്വമേധയാ നൽകിയ രാജിക്കത്തായി തോന്നുന്നില്ല തുടങ്ങിയ കാരണങ്ങളാണ് സ്പീക്കർ ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്ച, തെന്ന വന്നു കാണാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.