പ്രശാന്ത് കിഷോറിനെ പാർട്ടിയിലെടുത്തത് അമിത് ഷായുടെ ആവശ്യപ്രകാരം -നിതീഷ് കുമാർ
text_fieldsപാറ്റ്ന: ജനതാദൾ (യുനൈറ്റഡ്) ദേശീയ വൈസ് പ്രസിഡൻറ് പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ എടുത്തത് അമിത് ഷാ ആവശ് യപ്പെട്ടതുപ്രകാരമാണെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരത് വ രജിസ്റ്ററിനും (എൻ.ആർ.സി) എതിരായ പ്രശാന്ത് കിഷോറിെൻറ പ്രസ്താവനകളെ തള്ളിപ്പറയുന്ന വിധത്തിലായിരുന്നു പാ ർട്ടി അധ്യക്ഷൻ കൂടിയായ നിതീഷ് കുമാറിെൻറ പ്രതികരണം. ‘ഒരാൾ (പവൻ കെ. വർമ) കത്ത് നൽകി. ഞാൻ മറുപടി നൽകി. മറ്റൊരാൾ ട്വീറ്റ് ചെയ്യുന്നു. അയാളത് ചെയ്യട്ടെ. എനിക്കതിൽ എന്തുചെയ്യാൻ കഴിയും? ആർക്കും അവർ ആഗ്രഹിക്കുന്നതുവരെ പാർട ്ടിയിൽ (ജെ.ഡി.യു) നിൽക്കാം. ആവശ്യമെങ്കിൽ പുറത്തുപോകുകയും ചെയ്യാം. അയാൾ (പ്രശാന്ത് കിഷോർ) എങ്ങിനെയാണ് പാർട്ടിയിൽ ചേർന്നത് എന്നറിയാമോ? അമിത് ഷാ ആണ് എന്നോട് അയാളെ പാർട്ടിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത്’ -നിതീഷ് കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അമിത്ഷാ ധിക്കാരപൂർവം രാജ്യത്തോട് പ്രഖ്യാപിച്ച ക്രമപ്രകാരം സി.എ.എയും എൻ.ആർ.സിയും നടപ്പാക്കി നോക്കൂയെന്ന് വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി ബില്ലിനെ ലോക്സഭയിലും രാജ്യസഭയിലും ജെ.ഡി.യു പിന്തുണച്ചതിനെ തുടക്കം മുതൽ എതിർത്ത് വരികയാണ് പ്രശാന്ത് കിഷോർ. ഇത് പലതവണ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജെ.ഡി.യു സി.എ.എയെയും എൻ.ആർ.സിയെയും പിന്തുണക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ നിതീഷ് കുമാറിന് മാത്രമേ കഴിയൂയെന്നായിരുന്നു പ്രശാന്ത് കിഷോറിെൻറ വിശദീകരണം.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.െജ.പിയുമായി സഖ്യം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത് കത്തുനൽകിയ മുതിർന്ന നേതാവ് പവൻ കെ. വർമയെ കഴിഞ്ഞദിവസം നിതീഷ് കുമാർ ശാസിച്ചിരുന്നു. ‘അതൊരു കത്ത് ആയിരുന്നില്ല. പാർട്ടിയിൽ അംഗമായ ഒരാൾ പ്രശ്നങ്ങൾ വിശദീകരിച്ച് കത്തെഴുതിയാൽ അതിന് മറുപടി നൽകും. ഒരു അറിയിപ്പ് പോലും നൽകാതെ ഇ-മെയിൽ അയക്കുന്നതിനെയും നേരെ മാധ്യമങ്ങളെ കാണുന്നതിനെയും ഞാൻ കണക്കിലെടുക്കുന്നില്ല. അതിനെയൊരു കത്തായി പരിഗണിക്കാനുമാകില്ല’- അദ്ദേഹം പറഞ്ഞു.
നേരത്തേ, ദേശീയ ജനസംഖ്യ രജിസ്റ്റർ ഫോമിൽ നിന്ന് മാതാപിതാക്കളുടെ ജന്മസ്ഥലം, ജനനത്തീയതി പോലുള്ള കോളങ്ങൾ ഒഴിവാക്കണമെന്ന് തെൻറ പാർട്ടി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. പലർക്കും ഇത്തരം വിവരങ്ങൾ അറിയില്ലായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.എ.എ രാജ്യത്തുടനീളം അശാന്തി പരത്തിയെന്നും ഇതു സംബന്ധിച്ച ആശങ്കകൾ സുപ്രീം കോടതി ദൂരീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.