സവർക്കറെപ്പോലൊരു ധീരനെ വിമർശിക്കാൻ നാണമില്ലേ? -അമിത് ഷാ
text_fieldsപോർട്ട്ബ്ലയർ: സവർക്കറുടെ ദേശീയതയും ധൈര്യവും ചോദ്യം ചെയ്യപ്പെടാനാവാത്തതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സവർക്കറെ പോലെയുള്ള സ്വാതന്ത്ര്യസമര സേനാനികളെ വിമർശിക്കുന്നവർക്ക് അൽപം ലജ്ജയൊക്കെ വേണമെന്നും ഷാ ആവശ്യപ്പെട്ടു. പോർട്ട് െബ്ലയറിലെ സെല്ലുലാർ ജയിലിൽ സവർക്കർ അടക്കമുള്ള സ്വാതന്ത്ര്യസമര പ്രവർത്തകരുടെ ചുവർ ചിത്രങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുതവണ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സവർക്കറുടെ ജീവിതത്തെയും ആത്മാർഥതയെയും സംശയിക്കാൻ എങ്ങനെ കഴിയുമെന്ന് അമിത് ഷാ ചോദിച്ചു. അദ്ദേഹത്തിന് വീർ എന്ന പേരുനൽകിയത് ജനങ്ങളാണ്, ഏതെങ്കിലും സർക്കാറല്ല. ബ്രിട്ടീഷ് സർക്കാർ സവർക്കറെ ക്രൂരമായി ആക്രമിച്ചു. അദ്ദേഹത്തെ പരിഹസിക്കുന്നവർക്ക് കുറച്ച് ലജ്ജയൊക്കെ വേണം. സവർകർക്ക് വീർ എന്ന േപര് നൽകിയത് ഏതെങ്കിലും സർക്കാർ അല്ല. ഈ രാജ്യത്തെ ജനങ്ങളാണ്. -ഷാ പറഞ്ഞു.
മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടിട്ടാണ് സവർക്കർ ജയിൽമോചിതനാകാൻ ബ്രിട്ടീഷ് സർക്കാറിന് മാപ്പ് അപേക്ഷ എഴുതിനൽകിയെതന്ന് കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് പ്രസ്താവിച്ചിരുന്നു. ഇതിനെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.