ഏക സിവിൽകോഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം; നടപ്പാക്കുമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: ഏക സിവിൽകോഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നും അത് നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മത്രി അമിത് ഷാ. ഭരണഘടന നിർമ്മാണ സമിതി പാർലമെന്റിനോടും സംസ്ഥാന സർക്കാറുകളോടും ഏക സിവിൽകോഡ് നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരണം നടത്തുന്ന ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇതിനായി സമിതികൾ രൂപീകരിച്ചിട്ടുണ്ട്. അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ഏക സിവിൽകോഡ് കൊണ്ടു വരുമെന്ന് അമിത് ഷാ പറഞ്ഞു. 2024 ആകുമ്പോഴേക്കും ചില സംസ്ഥാനങ്ങൾ ഏക സിവിൽകോഡ് നടപ്പാക്കാൻ സാധ്യതയുണ്ട്. അതുവരെയും അത് നടന്നില്ലെങ്കിൽ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏക സിവിൽകോഡ് നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ആഭ്യന്തര മന്ത്രിയെന്ന തന്റെ വ്യക്തിപരമായ നേട്ടമായല്ല അതിനെ കാണുന്നത്. മോദി സർക്കാറിന്റെ മൊത്തം നേട്ടമായാണ് കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ റദ്ദാക്കാൻ സാധിച്ചതിനെ കാണുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ഗുജറാത്തിലും, ഹിമാചൽപ്രദേശിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ഏക സിവിൽകോഡ്. രണ്ട് സംസ്ഥാനങ്ങളിലും ഏക സിവിൽകോഡാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.