മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങി അമിത് ഷാ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ എല്ലാ തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങിപ്പോയി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരിലെ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതികള്‍ വിലയിരുത്തുന്നതിനായി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. മഹാരാഷ്ട്രയിൽ മൂന്ന് മണ്ഡലങ്ങളിൽ പൊതുയോഗങ്ങളിൽ സംസാരിക്കാനിരിക്കെയാണ് അമിത് ഷാ പരിപാടികൾ റദ്ദാക്കി മടങ്ങിയത്.
ദുരിതാശ്വാസക്യാമ്പിൽ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായത്. സംഭവത്തിൽ പ്രതിഷേധത്തെത്തുടർന്ന് ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എം. എൽ.എ.മാരുടെയും വീടുകൾ ആക്രമിച്ചു. ആക്രമണങ്ങൾ രൂക്ഷമായതോടെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റും വിച്ഛേദിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ടെത്തിയ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അസമിലെ സിൽചർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.