ബി.ജെ.പി എം.എൽ.എയുടെ വാഹനത്തിൽ വോട്ടിങ് യന്ത്രം: പ്രതികരണവുമായി അമിത് ഷാ
text_fieldsന്യൂഡൽഹി: അസമിൽ ബി.ജെ.പി എം.എൽ.എയുടെ വാഹനത്തിൽനിന്ന് വോട്ടിങ് മെഷീൻ കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ. അസമിലെ ഏതെങ്കിലും ബിജെപി നേതാവ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.
സംഭവത്തിെൻറ വിശദാംശങ്ങളെക്കുറിച്ച് അറിയില്ല. സംഭവം സത്യമാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപ്രകാരം നടപടിയെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടി സ്വീകരിക്കുന്നതിൽനിന്നും ഞങ്ങൾ ഒരിക്കലും തടഞ്ഞിട്ടില്ല -അമിത് ഷാ പറഞ്ഞു.
അസമിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി എം.എൽ.എ കൃഷ്ണേന്ദു പാലിെൻറ വാഹനത്തിൽനിന്ന് വോട്ടിങ് മെഷീൻ കണ്ടെടുത്തത്. ജനങ്ങൾ വാഹനം തടയുകയും ഇ.വി.എം കണ്ടെടുക്കുകയുമായിരുന്നു. സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ട മെഷീനായിരുന്നു വണ്ടിയിൽ. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
സംഭവത്തിൽ നാല് േപാളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും വോട്ടെടുപ്പ് നടന്ന ബൂത്തിൽ റീേപാളിങ് നടത്താനുമാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149ാം നമ്പർ ബൂത്തിലാണ് റീപോളിങ് നടത്തുക.
സംഭവത്തിൽ കോൺഗ്രസ് അടക്കം പാർട്ടികളും നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ അമിത് ഷായുടെ പ്രതികരണം വന്നിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.