അമിത്ഷാക്ക് ബംഗാളിൽ വിലക്ക്; ബി.ജെ.പി റാലി മാറ്റി
text_fieldsകൊൽക്കത്ത: ഹെലികോപ്ടറിന് ഇറങ്ങാൻ അനുമതി നൽകാതിരുന്നതിനെ തുടർന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ ബംഗാൾ റാലി റദ്ദാക്കി. ജാദവ്പൂരിനടുത്ത് ബരൂയുപൂരിലാണ് റ ാലി നിശ്ചയിച്ചിരുന്നത്. തൃണമൂൽ കോൺഗ്രസ് സർക്കാറാണ് നടപടിക്കു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചെങ്കിലും പാർട്ടി നിഷേധിച്ചു. ജനക്കൂട്ടമില്ലാതെ വന്നപ്പോൾ ബി.െജ.പി സ്വന്തം നിലക്ക് റാലി റദ്ദാക്കുകയായിരുന്നുവെന്ന് തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.
തന്നെ തടയാൻ കഴിഞ്ഞേക്കും; എന്നാൽ, ബി.ജെ.പിയുടെ ജൈത്രയാത്ര തടയാൻ മമത ദീദിക്ക് കഴിയില്ലെന്ന് അമിത് ഷാ ബംഗാളിലെ കാനിങ്ങിൽ പൊതുയോഗത്തിൽ പറഞ്ഞു. ജോയ്നഗർ ലോക്സഭ മണ്ഡലത്തിന് കീഴിൽ വരുന്ന സ്ഥലമാണ് കാനിങ്. ആരെങ്കിലും ജയ് ശ്രീറാം എന്ന് വിളിച്ചാലും മമതക്ക് കലി വരും. താൻ ഇവിടെവെച്ച് ജയ് ശ്രീറാം വിളിക്കുകയാണ്. ൈധര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യൂ എന്നും ഷാ വെല്ലുവിളിച്ചു.
റാലി പിൻവലിച്ചതിനെ തുടർന്ന് ബരൂയൂപുരിൽ തൃണമൂൽ-ബിജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.