Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅദ്വാനിയുടെ സീറ്റിൽ...

അദ്വാനിയുടെ സീറ്റിൽ മൽസരിക്കാൻ കഴിയുന്നത്​ ഭാഗ്യം -അമിത്​ ഷാ

text_fields
bookmark_border
amith-sha-23
cancel

ഗാന്ധിനഗർ: മുതിർന്ന ബി.ജെ.പി​ നേതാവ്​ എൽ.കെ അദ്വാനിയുടെ സീറ്റിൽ മൽസരിക്കാൻ കഴിയുന്നത്​ ഭാഗ്യമാണെന്ന്​ ദേശീയ അ ധ്യക്ഷൻ അമിത്​ ഷാ. രാജ്യം ആര്​ നയിക്കണം എന്ന പ്രശ്​നം മാത്രം മുൻനിർത്തിയാണ്​ ഈ തെരഞ്ഞെടുപ്പ്​. അതിനുത്തരമായി രാജ്യത്തുടനീളം മോദി എന്നൊരു പേര്​ മാത്രമേ താൻ കേൾക്കുന്നുള്ളുവെന്നും അമിത്​ ഷാ വ്യക്​തമാക്കി.

ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന്​ ശേഷമായിരുന്നു അമിത്​ ഷായുടെ പ്രതികരണം. വൻ റാലിക്ക്​ ശേഷമാണ്​ ഗാന്ധിനഗറിൽ അമിത്​ ഷാ നാമനിർദേശ പത്രിക സമർപ്പിച്ചത്​. അമിത്​ ഷാ​ക്കൊപ്പം കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്​കരിയും രാജ്​നാഥ്​ സിങ്ങും ഉണ്ടായിരുന്നു.

മുതിർന്ന നേതാവ്​ എൽ.കെ അദ്വാനിയുടെ മണ്ഡലമാണ്​ ഗാന്ധിനഗർ. എന്നാൽ, അദ്വാനി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾക്ക്​ പാർട്ടി ഇക്കുറി സീറ്റ്​ നൽകിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsBJPBJP
News Summary - Amit Shah Files Nomination From Gandhinagar-India news
Next Story