കർഷക പ്രതിഷേധം: അമിത് ഷാ അടിയന്തര യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കർഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു. സംഭവങ്ങൾ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചർച്ചചെയ്യാനുമാണ് ഉന്നതതല യോഗം വിളിക്കുന്നത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡൽഹി പൊലീസ് കമീഷണർ എസ്.എൻ ശ്രീവാസ്ത അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻസംഘർഷമുണ്ടായിരുന്നു. ചെങ്കോട്ടയിൽ ദേശീയ പതാകക്ക് താഴെയായി കർഷകർ തങ്ങളുടെ പതാക ഉയർത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനായത്. കേന്ദ്രസേനയും അർധസൈനികരും കർഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിട്ടുണ്ട്.
നഗരഹൃദയമായ ഐ.ടി.ഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരഖാണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് വാദം. മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.