ബംഗാളിന് പിന്നാലെ അമിത് ഷാ അസമിൽ; നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഒരുക്കങ്ങൾ ചർച്ചചെയ്യും
text_fieldsഗുവാഹത്തി: പശ്ചിമ ബംഗാളിന് പുറമെ, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പര്യടനം ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷായുടെ സന്ദർശനം ബംഗാളിൽ അലയൊലികൾ സൃഷ്ടിച്ചുകൊണ്ടിരിേക്കയാണ് അസം, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം.
വെള്ളിയാഴ്ച അർധരാത്രിയോടെ അമിത്ഷാ ഗുവാഹത്തിയിലെ വിമാനത്താവളത്തിലെത്തി. നിരവധി നാടോടി കലാകാരൻമാരും നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകരും അമിത് ഷായെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അദ്ദേഹത്തിന് സ്വീകരണമൊരുക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ വിവിധ കേന്ദ്ര പദ്ധതികൾ പ്രഖ്യാപിക്കുകയാണ് അമിത് ഷായുടെ സന്ദർശന ലക്ഷ്യം. ശനിയാഴ്ച അസമിലെ 8000 നംഗാറുകളുടെ വിപുലീകരണ പ്രവർത്തനത്തിനാവശ്യമായ സഹായ ധനം വിതരണം ചെയ്യും. അസമിലെ വൈഷ്ണവരുടെ ആശ്രമമാണിത്. കൂടാതെ ബദാദ്രാവ താനിന്‍റെയും പുതിയ മെഡിക്കൽ കോളജിന്‍റെയും തറക്കല്ലിടലും നിർവഹിക്കും. അസമിലെ സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രമാണ് ബദാദ്രാവ താൻ.
ഇതിനുപുറമെ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സംബന്ധിച്ചും ചർച്ച നടത്തും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രതിസന്ധികൾ നേരിടുന്ന സംസ്ഥാനമാണ് അസം. ബംഗാളിൽ തൃണമൂൽ നേരിട്ടതുപോലെ അമിത് ഷായുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് കോൺഗ്രസിൽ പ്രതിസന്ധി രൂപപ്പെടുമെന്നാണ് വിവരം. അസമിലെ കോൺഗ്രസിന്‍റെ രണ്ടു സംസ്ഥാന നേതാക്കൾ ബി.ജെ.പി ചേരുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
അസമിലെ സന്ദർശനത്തിന് ശേഷം അമിത് ഷാ മണിപ്പൂരിലേക്ക് പുറപ്പെടും. ഞായറാഴ്ച ഇംഫാലിൽ മെഡിക്കൽ കോളജിന്‍റെ ശിലാ സ്ഥാപനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.