Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമായ്ച്ചുകളയുന്നത്​...

മായ്ച്ചുകളയുന്നത്​ അടിമത്തത്തിന്റെ അടയാളങ്ങൾ -അമിത്​ ഷാ

text_fields
bookmark_border
മായ്ച്ചുകളയുന്നത്​ അടിമത്തത്തിന്റെ അടയാളങ്ങൾ -അമിത്​ ഷാ
cancel

ന്യൂ​ഡ​ൽ​ഹി: 2047ന് ​മു​മ്പാ​യി രാ​ജ്യ​ത്തു​നി​ന്ന് വൈ​ദേ​ശി​ക അ​ടി​മ​ത്ത​ത്തി​ന്റെ മു​ഴു​വ​ൻ അ​ട​യാ​ള​ങ്ങ​ളും മാ​യ്ച്ചു​ക​ള​യു​മെ​ന്ന ബി.​ജെ.​പി വാ​ഗ്ദാ​നം ന​ട​പ്പാ​ക്കു​ന്ന​താ​ണ് ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളി​ലെ സ​മൂ​ല​മാ​റ്റ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​ക്കാ​രി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​നു​ണ്ടാ​ക്കി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​യ​മ​മാ​ക്കി മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​ർ​ക്ക് നീ​തി ന​ൽ​കു​ക​യാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ഇ​ന്ത്യ​ക്കാ​രെ ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷു​കാ​രു​ണ്ടാ​ക്കി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് അ​മി​ത് ഷാ ​കു​റ്റ​പ്പെ​ടു​ത്തി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ‘സമ്മറി ​ട്രയൽ’; ഒളിവിലായാൽ അസാന്നിധ്യത്തിൽ വിചാരണ

  • മോ​ഷ​ണം, മോ​ഷ​ണ വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ക്ക​ൽ, അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ തു​ട​ങ്ങി​യ ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് വി​ചാ​ര​ണ ന​ട​ത്തി ശി​ക്ഷ വി​ധി​ക്കാ​ൻ പു​തു​താ​യി ‘സ​മ്മ​റി ട്ര​യ​ൽ’ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.
  • മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​രം സ​മ്മ​റി ട്ര​യ​ൽ ന​ട​ത്താ​ൻ മ​ജി​സ്ട്രേ​റ്റി​ന് അ​ധി​കാ​രം.
  • ഒ​രു കേ​സി​ൽ വി​ചാ​ര​ണ മാ​റ്റി​വെ​ക്കാ​ൻ ഒ​രു വ​ക്കീ​ലി​ന് ര​ണ്ട് ത​വ​ണ മാ​ത്ര​മേ ആ​വ​ശ്യ​പ്പെ​ടാ​നാ​കൂ. അ​ല്ലെ​ങ്കി​ൽ വ​ക്കീ​ലി​നെ മാ​റ്റ​ണം.
  • സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി 120 ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണം. 120 ദി​വ​സം ക​ഴി​ഞ്ഞാ​ൽ അ​നു​മ​തി ല​ഭി​ച്ച​താ​യി ക​ണ​ക്കാ​ക്കി വി​ചാ​ര​ണ തു​ട​ങ്ങാം.
  • ഒ​ളി​വി​ൽ ക​ഴി​യു​ന്ന കു​റ്റ​വാ​ളി​ക​ളെ അ​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ വി​ചാ​ര​ണ ചെ​യ്യാ​നു​ള്ള പു​തി​യ വ​കു​പ്പ് ശി​ക്ഷാ നി​യ​മ​ത്തി​ലു​ൾ​പ്പെ​ടു​ത്തി.
  • ഇ​തു പ്ര​കാ​രം ഏ​തു വി​ദേ​ശ രാ​ജ്യ​ത്തു​ള്ള പ്ര​തി​ക​ളെ​യും വി​ചാ​ര​ണ ന​ട​ത്തി ശി​ക്ഷി​ക്കാ​നും ആ ​ശി​ക്ഷ ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ത്തെ അ​റി​യി​ക്കാ​നും ക​ഴി​യും
  • പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി നോ​ക്കാ​തെ കേ​സെ​ടു​ക്കാ​ൻ സീ​റോ എ​ഫ്.​ഐ.​ആ​ർ
  • കു​റ്റ​കൃ​ത്യ​ത്തി​ന്റെ സ്ഥ​ലം നോ​ക്കാ​തെ സം​സ്ഥാ​ന​ത്തെ ഏ​ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും സീ​റോ എ​ഫ്.​ഐ.​ആ​ർ ഇ​ടാം
  • അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ക്കാ​ൻ എ​ല്ലാ ജി​ല്ല​യി​ലും എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​ത്യേ​ക പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ
  • പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ പു​രോ​ഗ​തി 90 ദി​വ​സ​ത്തി​ന​കം പൊ​ലീ​സ് പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്ക​ണം
  • സ്ത്രീ ​പീ​ഡ​ന കേ​സു​ക​ളി​ൽ വ​നി​ത മ​ജി​സ്ട്രേ​റ്റ്
  • തെ​ളി​വ് നി​യ​മ​ത്തി​ൽ രേ​ഖ​ക​ൾ​ക്ക് പു​തി​യ വ്യാ​ഖ്യാ​നം
  • ഇ​ല​ക്ട്രോ​ണി​ക് ഡി​ജി​റ്റ​ൽ റെ​ക്കോ​ഡു​ക​ൾ തെ​ളി​വാ​കും
  • ഇ-​മെ​യി​ൽ, സ​ർ​വ​ർ ​ലോ​ഗ്, ക​മ്പ്യൂ​ട്ട​ർ രേ​ഖ​ക​ളും തെ​ളി​വാ​കും
  • സ്മാ​ർ​ട്ട് ഫോ​ൺ, ലാ​പ്ടോ​പ്, വെ​ബ്സൈ​റ്റ്, ലൊ​​ക്കേ​ഷ​ൻ എ​ന്നി​വ​യും തെ​ളി​വ്
  • എ​ഫ്.​ഐ.​ആ​ർ, സ​മ​ൻ​സു​ക​ൾ, കേ​സ് ഡ​യ​റി, കു​റ്റ​പ​ത്രം, വി​ധി​പ്ര​സ്താ​വം എ​ന്നി​വ ഡി​ജി​റ്റ​ലാ​കും
  • സാ​ക്ഷി മൊ​ഴി​ക​ളും അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും ഡി​ജി​റ്റ​ലാ​കും
  • റെ​യ്ഡി​നും ക​ണ്ടു​കെ​ട്ട​ലി​നും പൊ​ലീ​സ് സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കും
  • റെ​യ്ഡും ക​ണ്ടു​കെ​ട്ട​ലും പൂ​ർ​ണ​മാ​യും വി​ഡി​യോ റെ​ക്കോ​ഡ് ചെ​യ്യും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahCrPCIPCIndian Evidence Act
News Summary - Amit Shah introduces 3 bills to replace IPC, CrPC, Indian Evidence Act
Next Story