അമിത് ഷാ പണം തട്ടുന്ന റാക്കറ്റിൻെറ ഭാഗം; മുൻ സി.ബി.െഎ ഉദ്യോഗസ്ഥെൻറ മൊഴി
text_fieldsമുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ, സൊഹ്റാബുദ്ദീൻ ശൈഖ്, തുൾസീറാം പ്രജാപതി എന്നിവരും ഗുജറാത്തിലെയും രാജസ്ഥാനിലെയും ഹൈദരാബാദിലെയും െഎ.പി.എസ് ഉദ്യോഗസ്ഥരും ബിൽഡർമാരെ ഭീഷണിപ്പെടുത്തി പണംതട്ടിയ റാക്കറ്റിലെ കണ്ണികളെന്ന് കോടതിയിൽ മുൻ സി.ബി.െഎ ഉദ്യോഗസ്ഥൻ. തുൾസീറാം പ്രജാപതി വ്യാജ ഏറ്റമുട്ടൽ കൊലക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ് തംഗഡ്ഗെയാണ് സൊഹ്റാബുദ്ദീൻ, ഭാര്യ കൗസർബി, പ്രജാപതി എന്നിവരുടെ ഏറ്റുമുട്ടൽ കൊലക്കേസിൽ വിചാരണ നടക്കുന്ന പ്രത്യേക സി.ബി.െഎ കോടതി മുമ്പാകെ ഇങ്ങനെ മൊഴിനൽകിയത്.
സൊഹ്റാബുദ്ദീൻ തങ്ങളെ ധിക്കരിച്ചതോടെ അയാളെയും സഹായി പ്രജാപതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും അമിത് ഷാ, ഉന്നത െഎ.പി.എസുകാരായ ഡി.ജി. വൻസാര, എം.എൻ ദിനേഷ്, രാജ്കുമാർ പാണ്ഡ്യൻ എന്നിവരാണ് കൊലപാതകത്തിെൻറ മുഖ്യ സൂത്രധാരകരെന്നും സന്ദീപ് തംഗഡ്ഗെ കോടതിയിൽ മൊഴിനൽകി. ടെലിഫോൺ രേഖകൾ ഉൾപ്പെടെ കൃത്യമായ തെളിവുകൾ ശേഖരിച്ചതായും കുറ്റപത്രത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം ക്രോസ്വിസ്താരത്തിനിടെ ആവർത്തിച്ചു.
ക്രിമിനൽ, രാഷ്ട്രീയ, പൊലീസ് റാക്കറ്റെന്നാണ് സന്ദീപ് തംഗഡ്ഗെ ബിൽഡർമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെ കോടതിയിൽ വിശേഷിപ്പിച്ചത്. വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അമിത് ഷാ, കടാരിയ എന്നിവരാണ് രാഷ്ട്രീയക്കാരെന്നും സൊഹ്റാബുദ്ദീൻ, കൂട്ടാളികളായ പ്രജാപതി, അഅ്സം ഖാൻ എന്നിവരാണ് ക്രിമിനലുകളെന്നും വൻസാര, എം.എൻ. ദിനേഷ്, രാജ്കുമാർ പാണ്ഡ്യൻ എന്നിവരാണ് പൊലീസുകാരെന്നും തംഗഡ്ഗെ വ്യക്തമാക്കി. പോപുലർ ബിൽഡേഴ്സ് ഉടമകളായ ദശരഥ് പേട്ടൽ, രമൺ പേട്ടൽ എന്നിവരിൽനിന്ന് പണം തട്ടാൻ അമിത് ഷായും കടാരിയയും സൊഹ്റാബുദ്ദീനെയും കൂട്ടാളികളെയും ഉപയോഗിച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
സൊഹ്റാബുദ്ദീൻ കൊലപാതകത്തിലൂടെ രാഷ്ട്രീയ, സാമ്പത്തിക നേട്ടമുണ്ടാക്കിയത് അമിത് ഷാ ആണെന്ന് ഇതിനുമുമ്പ് സൊഹ്റാബുദ്ദീൻ കേസ് അന്വേഷിച്ച സി.ബി.െഎ ഉദ്യോഗസ്ഥൻ അമിതാഭ്താക്കൂറും കോടതിയിൽ മൊഴി നൽകിയിരുന്നു. പട്ടേൽ സഹോദരന്മാരിൽനിന്ന് അമിത് ഷാ 70 ലക്ഷം രൂപയും വൻസാര 60 ലക്ഷം രൂപയും വാങ്ങിയെന്നാണ് ആരോപണം. എന്നാൽ, ഇതിന് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.