ഇന്ധനവില നടപടി ഉടൻ –അമിത് ഷാ
text_fieldsഹൈദരാബാദ്: ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഉടൻ നടപടി കൈക്കൊള്ളുമെന്ന ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രൂപയുടെ മൂല്യത്തകർച്ചയും ഇന്ധനവില വർധനയും ആശങ്കപ്പെടുത്തുന്നതാണ്. അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധവും ഒപെക് രാഷ്ട്രങ്ങളുമായി അമേരിക്കക്കുള്ള തർക്കവുമാണ് ഇന്ത്യക്ക് പ്രതികൂലമായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിെൻറ വില അനുസരിച്ചാണ് ഇന്ധനവില വ്യത്യാസപ്പെടുന്നത്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ടെന്ന് അറിയാം. ബി.ജെ.പിക്കും ആശങ്കയുണ്ട് -അമിത് ഷാ പറഞ്ഞു.
തെലങ്കാനയിലെ െതരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്. തെരഞ്ഞെടുപ്പിലെ നീക്കങ്ങൾ തീരുമാനിക്കാനായി പാർട്ടിയുടെ സംസ്ഥാന നേതാക്കളുമായി അദ്ദേഹം ചർച്ചനടത്തും. ഇന്ധനവില സർക്കാറിെൻറ നിയന്ത്രണത്തിലല്ല എന്നാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചത്. ഇക്കാര്യം ജനങ്ങൾക്ക് അറിയാമെന്നുകൂടി അദ്ദേഹം പറഞ്ഞുവെച്ചു.
ഇന്ധനവില റെക്കോഡുകൾ പലകുറി ഭേദിച്ചിട്ടും രൂപ ഡോളറിനെതിരെ തകർന്നടിഞ്ഞിട്ടും ബി.ജെ.പി അധ്യക്ഷൻ മൗനം തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.