ഹിമാചൽ തെരഞ്ഞെടുപ്പ്: യുവാക്കളോട് പ്രത്യേക വോട്ടഭ്യർഥനയുമായി അമിത്ഷാ
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ എല്ലാ അമ്മമാരോടും സഹോദരിമാരോടും യുവാക്കളോടും പരമാവധി വോട്ട് ചെയ്യാനും സംസ്ഥാനത്ത് ശക്തമായ സർക്കാരിനെ തിരഞ്ഞെടുക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.
ദേവഭൂമിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ശക്തവും അഴിമതിരഹിതവുമായ സർക്കാറിന് മാത്രമേ സാധിക്കൂ -അമിത്ഷാ ട്വീറ്റ് ചെയ്തു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും പൗരന്മാരോട് വോട്ടുചെയ്യാൻ അഭ്യർഥിച്ചു.
അതേസമയം, ഹിമാചലിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഈ വർഷമാദ്യം നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന ലക്ഷ്യത്തോടെയാണ് മത്സരിക്കുന്നത്.
68 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 7,884 പോളിംഗ് സ്റ്റേഷനുകളിൽ 7,235 എണ്ണം ഗ്രാമപ്രദേശങ്ങളിലും 646 എണ്ണം നഗരങ്ങളിലുമാണുള്ളത്. ആകെ 5,592,828 വോട്ടർമാരിൽ 2,854,945 പുരുഷന്മാരും 2,737,845 സ്ത്രീകളും 38 ഭിന്നലിംഗക്കാരുമാണുള്ളത്.
2017ൽ 75.57 ശതമാനം പോളിങാണ് ഹിമാചലിൽ രേഖപ്പെടുത്തിയത്. 44 സീറ്റുകൾ ബി.ജെ.പിയും 21 സീറ്റുകൾ കോൺഗ്രസും സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.