രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അമിത്ഷാ–ഉദ്ധവ് കൂടിക്കാഴ്ച പരാജയം
text_fieldsമുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി എത്തിയ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായുടെ ആവശ്യങ്ങൾ ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെ തള്ളി. രാഷ്ട്രപതി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുക, അദ്ദേഹം തെരഞ്ഞെടുക്കുന്ന വ്യക്തിയെ സ്ഥാനാർഥിയായി അംഗീകരിക്കണം എന്നതായിരുന്നു അമിത് ഷായുടെ ആവശ്യം.
എന്നാൽ, സ്ഥാനാർഥിെയ നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രിയെ മാത്രം ചുമതലപ്പെടുത്തിയാൽ പോരെന്ന് ഉദ്ധവ് വ്യക്തമാക്കിയതായി പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്നും എന്നാലേ, ശിവസേന നിലപാട് വ്യക്തമാക്കൂവെന്നും ഉദ്ധവ് പറഞ്ഞതായി അറിയുന്നു.
ഞായറാഴ്ച രാവിലെ 10നാണ് ബാന്ദ്രയിലെ താക്കറെ ഭവനമായ ‘മാതൊശ്രീ’യിൽ അമിത് ഷാ കൂടിക്കാഴ്ചക്ക് എത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, സംസ്ഥാന അധ്യക്ഷൻ റാവു സാഹെബ് ധാൻവെ എന്നിവർ ഒപ്പമുണ്ടായിരുന്നു. നേരത്തേ കർഷകരെ അപമാനിച്ച ധാൻവെയെ ചർച്ചയിൽ ഭാഗമാകാൻ ശിവസേന അനുവദിച്ചില്ല. ബി.ജെ.പി തങ്ങൾക്ക് താൽപര്യമില്ലാത്തവരെയാണ് രാഷ്ട്രപതി സ്ഥാനാർഥിയാക്കുന്നതെങ്കിൽ സ്വന്തം നിലക്ക് നിലപാട് സ്വീകരിക്കുമെന്ന് സേന വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.