തെരഞ്ഞെടുപ്പ് ഫലം: അമിത് ഷാ നിതീഷുമായി ചർച്ച നടത്തി
text_fieldsന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നിതീഷ് കുമാറുമായി ചർച്ച നടത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് നിതീഷുമായുള്ള ഷായുടെ ചർച്ച. നിലവിൽ പുറത്തുവന്ന ഫലങ്ങൾ പ്രകാരം ജെ.ഡി.യുവിനേക്കാൾ കൂടുതൽ സീറ്റ് നേടിയിരിക്കുന്നത് ബി.ജെ.പിയാണ്. ഇതിനിടെയാണ് ചർച്ചയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ചർച്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ബിഹാറിൽ ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചാലും നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്. തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ഇക്കാര്യം പറഞ്ഞിരുന്നു.
മന്ത്രിസഭാ രുപീകരിക്കുേമ്പാൾ കൂടുതൽ മന്ത്രിസ്ഥാനങ്ങൾ ബി.ജെ.പി ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത് സംബന്ധിച്ചും ചർച്ചകളുണ്ടാവുമെന്ന് വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.