മുദസ്സിർ ഷെയ്ഖിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ
text_fieldsശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാരൻ മുദസ്സിർ ഷെയ്ഖിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബാരാമുല്ലയിൽ റാലിയിൽ പങ്കെടുത്ത ശേഷം ഉറിയിലെ മുദസ്സിറിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം കുടുംബാംഗങ്ങളെ കണ്ടത്.
ഈ വർഷം മെയ് 25ന് ബാരാമുല്ലയിലെ ഭീകരവാദ വിരുദ്ധ ഓപറേഷനിടെ മൂന്നു ജെയ്ഷെ മുഹമ്മദ് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ് 32കാരനായ മുദസ്സിർ വീരമൃത്യു വരിച്ചത്. അമർനാഥ് യാത്രക്കുനേരെ ആക്രമണം നടത്താനുള്ള പദ്ധതിയിടുകയായിരുന്നു അന്ന് തീവ്രവാദികളെന്ന് പൊലീസ് പറഞ്ഞിരുന്നു. നജിഭാത് ക്രോസിങ്ങിൽ ഇന്ത്യൻ ആർമിയിലെ രാഷ്ട്രീയ റൈഫിൾസ് ടീമുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം.
മുദസ്സിറിന്റെ വീട്ടിലെത്തിയ അമിത് ഷാ അദ്ദേഹത്തിന്റെ മാതാപിതാക്കളായ മഖ്സൂദ് ഷെയ്ഖ്, ഷമീമ ബീഗം എന്നിവരുമായി സംസാരിച്ചു. പിന്നീട് മുദസ്സിറിന്റെ ഖബറിടത്തിൽ അമിത് ഷാ പുഷ്പചക്രം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.