യു.പിയിൽ ബി.ജെ.പിയെ വീണ്ടും ജയിപ്പിച്ചാൽ കർഷകർക്ക് അഞ്ച് വർഷം പാചകവാതകവും വൈദ്യുതിയും സൗജന്യമെന്ന് അമിത് ഷാ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ അടുത്ത അഞ്ച് വർഷത്തേക്ക് കർഷകർക്ക് വൈദ്യുതി ബില്ല് അടക്കേണ്ടി വരില്ലെന്ന് അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ദിബിയാപൂരിൽ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോൾ ബി.ജെ.പി വിജയിക്കുകയാണെങ്കിൽ മാർച്ച് 18ന് തന്നെ സൗജന്യ പാചകവാതക സിലിണ്ടറുകൾ കർഷരുടെ വീട്ടിലെത്തും. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പുകൾ കഴിഞ്ഞപ്പോൾ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ബി.ജെ.പി 300-ലധികം സീറ്റുകൾ നേടി സമാജ് വാദി പാർട്ടിയെ തുടച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സർക്കാർ ഉത്തർപ്രദേശിൽ എന്തു വികസനമാണ് കൊണ്ടുവന്നതെന്ന അഖിലേഷ് യാദവിന്‍റെ ചോദ്യത്തിന് മറുപടിയായി മഞ്ഞ കണ്ണട ധരിച്ചവർ കാണുന്നതിനെല്ലാം മഞ്ഞ നിറമായിരിക്കുമെന്ന് അമിത് ഷാ പരിഹസിച്ചു. ഏഴ് ഘട്ടമായാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. രണ്ട് ഘട്ടം പൂർത്തിയായി. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.