ബംഗാളിനെ സുവർണ ബംഗ്ലയാക്കുമെന്ന് അമിത് ഷാ, മതേതര ഭൂമിയെന്ന് മമത
text_fieldsകൊൽക്കത്ത: തങ്ങൾ അധികാരത്തിൽ വന്നാൽ ബംഗാളിെൻറ നഷ്ട പ്രതാപം വീണ്ടെടുക്കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ. ‘ഇത്തവണ ബംഗാൾ’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കായി മൂന്നു ദിവസ സന്ദർശനത്തിന് ബംഗാളിൽ എത്തിയതാണ് അമിത്ഷാ. ബി.ജെ.പി അധികാരത്തിലെത്തിയാൽ ദുർഗാ പൂജയും സരസ്വതി പൂജയും തടയാൻ ആരും ആവശ്യപ്പെടില്ല. അവരവർക്കിഷ്ടമുള്ളതു പോലെ പൂജനടത്താൻ സൗകര്യമൊരുക്കുമെന്നും അമിത് ഷാ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിനു കീഴിൽ ബംഗാൾ ദാരിദ്ര്യത്തിലാണ്. ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇൗ സംസ്ഥാനം വികസനത്തിെൻറ പേരിലാകും അറിയപ്പെടുകയെന്ന്താൻ വാഗ്ദാനം ചെയ്യുന്നു. ബംഗാളിനെ ജനങ്ങൾ വീണ്ടും സുവർണ ബംഗ്ലാ എന്ന് വിളിക്കാൻ തുടങ്ങുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
എന്നാൽ, മതങ്ങളെ ബഹുമാനിക്കുന്നവർ അത് തെരുവിൽ വിൽക്കാതിരിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. എന്തു വിലകൊടുത്തും ബംഗാളിൽ വർഗീയ ലഹള തടയുമെന്നും മമത പറഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും പോക്കിരിത്തരം കൊണ്ടു നടക്കുകയാണ്. ഞങ്ങൾ അതിനെ പിന്തുണക്കില്ല. ഡൽഹിയിലെ ബാബുമാരുടെ വിരട്ടലിൽ ഞങ്ങൾ ഭയപ്പെടില്ല. ഇത് നല്ല സംസ്കാരത്തിെൻറയും വിദ്യാഭ്യാസത്തിെൻറയും ഭൂമിയാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഡൽഹിക്കാർ ബംഗാൾ പിടിക്കാനുള്ള തിരക്കിലാണ്. അവർ രാവിലെ ബംഗാളിലെ ചേരികളിൽ പോകുന്നു. രാത്രി ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നു. ഇത് അവരുടെ ഇരട്ടമുഖമാണ് വെളിവാക്കുന്നതെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.