കർഷക സമരം: ചർച്ചക്ക് മുമ്പായി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കും
text_fieldsന്യൂഡൽഹി: കർഷകരുടെ പ്രതിഷേധം ശക്തമാവുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ സന്ദർശിക്കും. നേരത്തേ നിശ്ചയിച്ചത് പ്രകാരം ഇന്നത്തെ കർഷകരുമായുള്ള ചർച്ചക്ക് മുന്നോടിയായാണ് സന്ദർശനം. കർഷകർക്കിടയിൽ വർധിച്ചുവരുന്ന പ്രതിഷേധം കണക്കിലെടുത്ത് അവരുടെ ആവശ്യം പരിഗണിക്കണമെന്ന് ഷായോട് ആവശ്യപ്പെടുമെന്ന് അമരീന്ദർ സിങ്ങ് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35 കർഷക സംഘടനകൾ പങ്കെടുക്കും. കഴിഞ്ഞദിവസം കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു.
പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്‍റ് പ്രത്യേക സമ്മേളനം ചേരണമെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തലസ്ഥാനത്തെ മറ്റ് റോഡുകൾ ഉപരോധിക്കുമെന്നും അവർ പറഞ്ഞു.
പഞ്ചാബിൽ നിന്നുള്ള 31 കർഷക സംഘടന നേതാക്കളും ഹരിയാനയിൽ നിന്നും രണ്ടുേപരും കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയിൽ നിന്നും രണ്ടുപേരുമടക്കം 35 പേരാണ് കർഷകരെ പ്രതിനിധീകരിച്ച് ചൊവ്വാഴ്ച ചർച്ചയിൽ പങ്കെടുത്തിരുന്നത്. നരേന്ദ്ര സിങ് തോമറിെൻറ നേതൃത്വത്തിൽ മന്ത്രിമാരായ റെയിൽവേ-വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചൊവ്വാഴ്ച വിജ്ഞാൻ ഭവനിൽ വെച്ച് കർഷക നേതാക്കളുമായി ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.