മുസ്‍ലിം സംവരണം ഭരണഘടന വിരുദ്ധമെന്ന് അമിത് ഷാ
text_fieldsമുംബൈ: മുസ്‍ലിം സംവരണം ഭരണഘടന വിരുദ്ധമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്‍ലിം സംവരണം പാടില്ലെന്നാണ് ബി.ജെ.പി കരുതുന്നത്. മതാടിസ്ഥാനത്തിലുള്ള സംവരണം പാടില്ല. ഇക്കാര്യത്തിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ഏകസിവിൽ കോഡിൽ ഉദ്ധവ് താക്കറെയുടേയും പാർട്ടിയുടേയും നിലപാട് അറിയാൻ താൽപര്യമുണ്ട്. കോൺഗ്രസിന്റെ സവർക്കർക്കെതിരായ നിലപാടിനെ അദ്ദേഹം പിന്തുണക്കുമോ. ഔറംഗബാദ്, ഒസമാനാബാദ്, അഹമ്മദ്നഗർ എന്നിവയുടെ പേരുമാറ്റം ഉദ്ധവ് അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
2014ലും 2019ലും മോദി സർക്കാറിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ച മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി പറയുകയാണ്. 2019ൽ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ വിജയിക്കുകയാണെങ്കിൽ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഉദ്ധവ് താക്കറെ സമ്മതിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉദ്ധവ് ധാരണ തെറ്റിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.