Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളം പറഞ്ഞ അമിത്​ ഷാ...

കള്ളം പറഞ്ഞ അമിത്​ ഷാ മാപ്പ്​ പറയണം -നാരായണ സാമി

text_fields
bookmark_border
Amit Shah
cancel

പുതുച്ചേരി: തന്നെക്കുറിച്ചും ഗാന്ധി കുടുംബത്തെക്കുറിച്ചും അടിസ്​ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ മാപ്പ്​ പറയണമെന്ന്​ പുതുച്ചേരി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി. നാരായണ സാമി. പ്രധാനമന്ത്രി പുതുച്ചേരിക്ക് നൽകിയ 15,000 കോടി രൂപയിൽനിന്ന്​ ഒരുപങ്ക്​ മുഖ്യമന്ത്രി നാരായണസാമി ഗാന്ധി കുടുംബത്തിന് നൽകിയെന്നായിരുന്നു അമിത് ഷായുടെ ആരോപണം.

ഇത് തനിക്കെതിരെയുള്ള ഗുരുതരമായ ആരോപണമാണെന്നും തെളിയിക്കാൻ അമിത്​ഷായെ വെല്ലുവിളിക്കുന്നുവെന്നും നാരായണസാമി പറഞ്ഞു. ആരോപണം തെളിയിച്ചില്ലെങ്കിൽ അമിത്​ ഷാ രാജ്യത്തോടും പുതുച്ചേരിയിലെ ജനങ്ങളോടും മാപ്പ്​ ചോദിക്കണം. എന്‍റെ പ്രതിച്ഛായയെയും ഗാന്ധി കുടുംബത്തെയും തകർക്കാൻ തെറ്റായ ആരോപണമുന്നയിച്ച ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും സാമി കൂട്ടിച്ചേർത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാരായണസാമി സർക്കാറിനെ കുതിരക്കച്ചവടത്തിലൂടെ ബി​.ജെ.പി അട്ടിമറിച്ചത്​. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahPuducherryV NarayanasamycongressBJP
News Summary - Amit Shah should apologise to the nation says ex Puducherry CM V Narayanasamy
Next Story