'ഇത് ജനാധിപത്യത്തിന് അപമാനകരം'; അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ അമിത് ഷാ
text_fieldsഅർണബ് ഗോസ്വാമിയുടെ അറസ്റ്റ് ജനാധിപത്യത്തിന് അപമാനകരമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും എതിരേ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിെൻറ നാലാം സ്തംഭത്തിനുമെതിരായ ആക്രമണവുമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'കോൺഗ്രസും സഖ്യകക്ഷികളും ജനാധിപത്യത്തെ വീണ്ടും നാണംകെടുത്തി. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും എതിരേ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിെൻറ നാലാം സ്തംഭത്തിനുമെതിരായ ആക്രമണമാണ്. മാധ്യമങ്ങൾക്കെതിരായ ആക്രമണം അടിയന്തിരാവസ്ഥയെ ഓർമ്മപ്പെടുത്തുന്നു'-ഷാ എഴുതുന്നു.
Congress and its allies have shamed democracy once again.
— Amit Shah (@AmitShah) November 4, 2020
Blatant misuse of state power against Republic TV & Arnab Goswami is an attack on individual freedom and the 4th pillar of democracy.
It reminds us of the Emergency. This attack on free press must be and WILL BE OPPOSED.
പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാർ അർണബിെൻറ അറസ്റ്റിനെ അപലപിച്ചു. അറസ്റ്റിനെ ലജ്ജാകരമാണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പറഞ്ഞിരുന്നു.
ഇൻറീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ അദ്ദേഹത്തിൻെറ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടെവരാൻ കൂട്ടാക്കാതിരുന്ന അർണബിനെ ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടി.ആർ.പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കേസെടുക്കുകയും റിപ്പബ്ലിക് ടി.വിയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.