അർണബിന്‍റെ അറസ്റ്റിലൂടെ ജനാധിപത്യത്തെ നാണം കെടുത്തിയെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് നടപടിയെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസും സഖ്യകക്ഷികളും ചേർന്ന് ജനാധിപത്യത്തെ നാണംകെടുത്തിയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
'കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി ജനാധിപത്യത്തെ നാണംകെടുത്തി. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ സംസ്ഥാന ഭരണകൂടം അധികാര ദുര്‍വിനിയോഗം ചെയ്യുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണിത്. ഇത് അടിയന്തരാവസ്ഥയെ ഓർപ്പിക്കുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണം എതിര്‍ക്കപ്പെടണം'- അമിത് ഷാ ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
Congress and its allies have shamed democracy once again.
— Amit Shah (@AmitShah) November 4, 2020
Blatant misuse of state power against Republic TV & Arnab Goswami is an attack on individual freedom and the 4th pillar of democracy.
It reminds us of the Emergency. This attack on free press must be and WILL BE OPPOSED.
അര്‍ണബിന്‍റെ അറസ്റ്റിനെ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും അപലപിച്ചിരുന്നു. പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും ജെ.പി നദ്ദയും രവിശങ്കർ പ്രസാദും രംഗത്തെത്തിയിരുന്നു.
ഇന്ന് രാവിലെയാണ് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് . അന്‍വയ് നായികിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്‍റെ പേരും പരാമര്‍ശിച്ചിരുന്നു. റിപ്പബ്ലിക് ടി.വി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു അന്‍വായ് നായികിന്‍റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. റിപ്പബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.