അമിത് ഷായുടെ കോവിഡ് പരിശോധന നടത്തിയില്ല; ഫലം നെഗറ്റീവെന്ന ട്വീറ്റ് തിവാരി പിൻവലിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതിയ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ബി.ജെ.പി നേതാവ് മനോജ് തിവാരിയാണ് അദ്ദേഹത്തിെൻറ പരിശോധന ഫലം നെഗറ്റീവായെന്ന് ട്വീറ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിെൻറ വിശദീകരണം വന്ന സാഹചര്യത്തിൽ മനോജ് തിവാരി ട്വീറ്റ് പിൻവലിച്ചു.
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് അമിത് ഷാ. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ ഷാ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. താനുമായി ബന്ധപ്പെട്ടവർ ക്വാറൻറീനിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. കോവിഡ് മൂലം അദ്ദേഹത്തിന് രാമക്ഷേത്രത്തിെൻറ ശിലാസ്ഥാപന ചടങ്ങിൽ പെങ്കടുക്കാൻ സാധിച്ചിരുന്നില്ല.
#COVID19 test of Home Minister Amit Shah has not been conducted so far: Ministry of Home Affairs (MHA) Official https://t.co/8UaeUtNgBp
— ANI (@ANI) August 9, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.