മമത ഭൂമി നൽകി; അഭയാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ അമിത് ഷാ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ അഭയാർഥികളെ ഒപ്പം നിർത്താനുള്ള നീക്കങ്ങളുമായി ബി.ജെ.പി. അഭയാർഥികൾക്ക് ഭൂമി നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നീക്കം. ഇതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭയാർഥി കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കും.
നാരായൺപൂർ ഗ്രാമത്തിലെ അഭയാർഥി കുടുംബത്തോടൊപ്പമായിരിക്കും അമിത് ഷാ ഭക്ഷണം കഴിക്കുക. ബി.ജെ.പിയുടെ പരിബർത്തൻ യാത്രയുടെ സമാപനത്തിന്‍റെ ഭാഗമായാണ് ഷാ ബംഗാളിലെത്തുന്നത്. സൗത്ത് 24 പർഗാന ജില്ലയിലായിരിക്കും അദ്ദേഹം അഭയാർഥി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. സി.എ.എ പോലുള്ള നിയമങ്ങൾ അഭയാർഥികൾക്ക് അനുകൂലമാണെന്ന് പറയുകയും അമിത് ഷായുടെ ലക്ഷ്യമാണ്.
അതേസമയം, അഭയാർഥികൾക്ക് ഭൂമി നൽകുന്നതുൾപ്പടെയുള്ള നടപടികൾ തൃണമൂൽ കോൺഗ്രസും സജീവമാക്കിയിട്ടുണ്ട്. എന്നാൽ, അഭയാർഥികളാണെങ്കിലും മറ്റ് ജനവിഭാഗങ്ങളാണെങ്കിലും ബി.ജെ.പിക്കും തൃണമൂലിനും രാഷട്രീയം മാത്രമാണ് ലക്ഷ്യമെന്ന വിമർശനമാണ് ഇതിനോട് ഇടതുപക്ഷം ബംഗാളിൽ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.