അമിത്ഷാ രാജ്യദ്രോഹിയും ഹർദിക് പേട്ടൽ രാജ്യസ്നേഹിയുമെന്ന് കെജ്രിവാൾ
text_fieldsഅഹമദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായെ രൂക്ഷമായി വിമർശിച്ചും പേട്ടൽ സമുദായ നേതാവ് ഹർദിക് പേട്ടലിനെ പ്രശംസിച്ചും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അമിത്ഷാ രാജ്യദ്രോഹിയും ഹർദിക് പേട്ടൽ രാജ്യസ്നേഹിയും ആണെന്നും കെജ്രിവാൾ പറഞ്ഞു. 2017 ലെ തെരഞ്ഞെടുപ്പിെൻറ ഭാഗമായി നടത്തിയ പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ബി.ജെ.പിയും ഭാര്യ- ഭർത്താവിനെ പോലെയാണ് . അവർ രണ്ടു പേരും െഎക്യത്തോട് കൂടിയാണ് കഴിയുന്നതെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബി.ജെ.പിയും കോൺഗ്രസും ഇല്ലാത്ത നിയമസഭയായിരിക്കും ഉണ്ടാവുക.
ഗുജറാത്തിൽ പാട്ടിദാർ സമുദായത്തെ വേട്ടയാടുകയാണ്. അവർ ഭീകരവാദികളല്ലെന്നും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാട്ടിദാർ സമുദായത്തിൽ പെട്ട 14 യുവാക്കൾ പൊലീസ് അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇൗ സംഭവത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹർദിക് പേട്ടലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് എന്തിനാണെന്ന് അറിയില്ല. പാട്ടിദാർ സമുദായത്തിലെ യുവാക്കളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ പ്രതിരോധം തീർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.