കടുത്ത ചൂട് തുടരുന്ന ഘട്ടത്തിലും വോട്ടിങ് ട്രെൻഡ് പ്രചോദനാത്മകമെന്ന് അമിത് ഷാ
text_fieldsഅഹമ്മദാബാദ്: രാജ്യത്ത് കടുത്ത ചൂട് തുടരുന്ന ഘട്ടത്തിലും വോട്ടിങ് ട്രെൻഡ് പ്രചോദനാത്മകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങൾ വോട്ടുചെയ്യാനെത്തണമെന്നും സ്ഥിരതയാർന്ന സർക്കാറിനെ തെരഞ്ഞെടുക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു. ലോക്സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കേന്ദ്രമന്ത്രി.
"കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും ഗുജറാത്തിൽ ആദ്യ രണ്ടര മണിക്കൂറിൽ 20 ശതമാനം പോളിങ് രേഖപ്പെടുത്തി. ഈ ട്രെൻഡ് പ്രചോദനാത്മകമാണ്. സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഉറപ്പു നൽകുന്ന സർക്കാറിനെ ജനം തെരഞ്ഞെടുക്കുമെന്ന് വിശ്വാസമുണ്ട്. ജനാധിപത്യത്തിന്‍റെ ഈ ഉത്സവത്തിൽ പങ്കെടുക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യർഥിക്കുകയായാണ്" - അമിത് ഷാ പറഞ്ഞു.
11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ്. കഴിഞ്ഞ തവണ ഈ മണ്ഡലങ്ങളിൽ ഭൂരിഭാഗവും തൂത്തുവാരിയ ബി.ജെ.പിക്ക് അധികാരം നിലനിർത്താൻ നിർണായകമാണ് ഇന്നത്തെ വിധിയെഴുത്ത്. 11 കോടിയിലധികം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാവിലെ വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.