ദേശ സുരക്ഷാ വിഷയങ്ങൾക്ക് സംസ്ഥാനങ്ങൾ ആദ്യ പരിഗണന നൽകണമെന്ന് അമിത് ഷാ
text_fieldsദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിച്ചു. രാജ്യതലസ്ഥാനത്ത് നടന്ന ദ്വിദിന ദേശീയ സുരക്ഷാ തന്ത്രങ്ങളുടെ കോൺഫറൻസ് 2022ന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആഭ്യന്തരമന്ത്രി. 2014ൽ പ്രധാനമന്ത്രിയായതിന് ശേഷം പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ ഊന്നൽ നൽകുകയും വെല്ലുവിളികളെ നേരിടാനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് ഷാ പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ അതിർത്തി സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർ നിരീക്ഷിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ആഭ്യന്തര സുരക്ഷാ മേഖലയിൽ, ജമ്മു കശ്മീരിലെ ഭീകരവാദം, വടക്കുകിഴക്കൻ മേഖലയിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകൾ, ഇടതുപക്ഷ തീവ്രവാദം എന്നീ മൂന്ന് പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിൽ മികച്ച വിജയം കൈവരിച്ചതായി മന്ത്രി പറഞ്ഞു.
സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 5ജി സാങ്കേതികവിദ്യ നന്നായി ഉപയോഗിക്കാനും സാങ്കേതികവിദ്യക്കൊപ്പം മനുഷ്യന്റെ ബുദ്ധിയുടെ ഉപയോഗത്തിന് തുല്യമായ ഊന്നൽ നൽകണമെന്നും ഷാ ഉപദേശിച്ചു. രണ്ട് ദിവസങ്ങളിൽ നടന്ന ചർച്ചയിൽ രാജ്യത്തുടനീളമുള്ള 600 ഉദ്യോഗസ്ഥർ നേരിട്ടും ഓൺലൈനായും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.