'വികസനം കൊണ്ട് ജനങ്ങളുടെ മനസുകൾ ബന്ധിപ്പിച്ച നേതാവ്'; മോദിക്ക് പിറന്നാളാശംസകളുമായി അമിത് ഷാ
text_fieldsന്യൂഡൽഹി: കഠിനാധ്വാനവും ദീർഘവീക്ഷണവും കൊണ്ട് രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിലേക്ക് സമൃദ്ധിയും ആത്മവിശ്വാസവും കൊണ്ടുവന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ആശംസ കുറിപ്പിലായിരുന്നു ഷായുടെ പരാമർശം. നേതൃത്വത്തിന്‍റേയും സംവേദനക്ഷമതയുടേയും കഠിനാധ്വാനത്തിന്‍റേയും അപൂർവ സംയോജനമാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
"ദീർഘ വീക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നിസ്വാർത്ഥ സേവനത്തിലൂടെയും രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും ആത്മവിശ്വാസവും കൊണ്ടുവന്ന നേതാവാണ് നരേന്ദ്രമോദി. നിങ്ങളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർഥിക്കുന്നു" - ഷാ എക്സിൽ കുറിച്ചു.
രാജ്യത്തിന്‍റെ ചിന്തകളെ പോലും സ്വീധീനിക്കാൻ മോദി എന്ന നേതാവിന് സാധിച്ചിട്ടുണ്ട്. കോവിഡിനെതിരായ വാക്സിൻ കണ്ടെത്തുന്നത് മുതൽ ചന്ദ്രയാൻ 3 ന്‍റെ വിജയം വരെ അതുകൊണ്ട് തന്നെയാണ് രാജ്യത്തിന്‍റെ ത്രിവർണ പതാക ലോകത്തിന്‍റെ വിവിധ കോണികളിൽ ഇപ്പോഴും പാറിപ്പറക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി വികസനത്തിന്‍റെ പാതയിലൂടെ ജനങ്ങളുടെ മനസുകൾ ബന്ധിപ്പിച്ച നേതാവാണ് നരേന്ദ്രമോദി. മോദിയെപ്പോലെ ഒരു നേതാവിന് കീഴിൽ നിന്ന് കൊണ്ട് രാജ്യത്തെ സേവിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും നരേന്ദ്ര മോദി ജനഹൃദയങ്ങളിലാണ് ജീവിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.
73ാം പിറന്നാളിന് മെട്രോ യാത്ര നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: 73ാം പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് ലൈനിൽ ദ്വാരക സെക്ടര്‍ 21 മുതല്‍ പുതിയ മെട്രോ സ്റ്റേഷനായ യശോഭൂമി ദ്വാരക സെക്ടര്‍ 25 വരെയാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ദ്വാരകയിൽ ‘യശോഭൂമി’ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററും എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് ലൈൻ ദ്വാരക സെക്ടര്‍ 25 എക്സ്റ്റൻഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടർന്നായിരുന്നു മെട്രോ യാത്ര. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു.
രാഷ്ട്രപതി ദ്രൗപതി മുർമു, കോൺഗ്രസ് അധ്യക്ഷ മല്ലികാർജുൻ ഖാർഗെ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മറ്റു കേന്ദ്ര മന്ത്രിമാർ, രാഹുൽ ഗാന്ധി തുടങ്ങിയവർ പ്രധാനമന്ത്രിക്ക് ആശംസ അറിയിച്ചു. സുദീർഘമായ കാഴ്ചപ്പാടും ശക്തമായ നേതൃത്വവും കൊണ്ട് നിങ്ങൾ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് മോദിക്ക് ആശംസ നേർന്ന് രാഷ്ട്രപതി സമൂഹ മാധ്യമമായ ‘എക്സി’ൽ (ട്വിറ്റർ) കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.