‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; അമിത് ഷാ നിയമ കമീഷന് കത്തെഴുതി
text_fieldsന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയാക്കാൻ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിെൻറ ഭാഗമായി ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ ബി.ജെ.പി ഒരുങ്ങുന്നു. ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയും ചിലയിടങ്ങളിൽ വൈകിപ്പിച്ചും ഇതു സാധ്യമാക്കാം എന്ന നിലപാടിലാണ് ബി.ജെ.പി.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഇതുമായി ബന്ധപ്പെട്ട് നിയമ കമീഷൻ ചെയർമാൻ ബി.എസ് ചൗഹാന് കത്തെഴുതി. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ചിലവ് ഗണ്യമായി കുറക്കാമെന്നും വർഷം മുഴുവനും രാജ്യം തെരഞ്ഞെടുപ്പിെൻറ ചൂടിൽ നിൽക്കുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാമെന്നുമാണ് അമിത് ഷാ വാദിക്കുന്നത്.
രാജ്യത്തിെൻറ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. എന്നാൽ തീർത്തും തെറ്റായതും രാഷ്ട്രീയ പ്രേരിതവുമായ ആരോപണമാണ് കോൺഗ്രസിെൻറതെന്നും ഇത്തരത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ രാജ്യത്തിെൻറ ഫെഡറൽ ഘടന ശക്തിപ്പെടുകയാണ് ചെയ്യുകയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ്, മിസോറാം, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ പ്രാഥമികമായി ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്ന് വാർത്താ ഏജെൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2019 ഏപ്രിൽ ,മെയ് മാസങ്ങളിലാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.