Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി തൊപ്പി...

ബി.ജെ.പി തൊപ്പി തട്ടിമാറ്റി അമിത്​ ഷായുടെ പേരമകൾ; വാർത്ത പിൻവലിച്ച്​ ദേശീയ മാധ്യമങ്ങൾ

text_fields
bookmark_border
Amit-Shahs-granddaughter-refusing-to-wear-BJP-hat
cancel

ഗാന്ധിനഗർ: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ നീട്ടിയ ബി.ജെ.പി തൊപ്പി തട്ടി മാറ്റിയ പേരമകളുടെ വിഡിയോയാണ്​​ ഇപ് പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. ഗാന്ധിനഗറിൽ സ്ഥാനാർഥിയായ അമിത്​ ഷാ അഹമ്മദാബാദിലെ സ്വീകരണ ചടങ്ങിൽ പ​ങ്കെടുക്കവേ യായിരുന്നു രസകരമായ സംഭവം അരങ്ങേറുന്നത്​.

ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന അമിത്​ ഷാ ക്ക്​ വല ിയ സ്വീകരണമായിരുന്നു അഹമ്മദാബാദിൽ ഒരുക്കിയത്​. അദ്വാനിയുടെ മണ്ഡലമായ ഗാന്ധി നഗറിൽ സ്ഥാനാർഥിയാവുന്ന അമിത്​ ഷാ നാമനിർദേശ പത്രിക സമർപ്പണത്തിന്​ മുമ്പായി കുടുംബത്തി​​െൻറയും പ്രവർത്തകരുടെയും സ്വീകരണത്തിൽ പ​ങ്കെടുത്തിരു ന്നു​.

വട്ടത്തൊപ്പിയും ഫ്രോക്കുമണിഞ്ഞ്​ എത്തിയ പേരമകളെ കയ്യിലെടുത്ത്​ താലോലിക്കവേ പ്രവർത്തകർ അണിഞ്ഞ ബി.ജെ.പി തൊപ്പി അമിത്​ ഷാ കുഞ്ഞിനെ​ അണിയിക്കാൻ ശ്രമിച്ചു. എന്നാൽ കുഞ്ഞ്​ തൊപ്പി തട്ടിമാറ്റുകയായിരുന്നു. വീണ്ടും ശ്രമിച്ചെങ്കിലും കുഞ്ഞ്​ വഴങ്ങിയില്ല. ഒടുവിൽ കുഞ്ഞ്​ ധരിച്ചിരുന്ന വട്ടത്തൊപ്പി തന്നെ നൽകുകയും അവൾ അത്​ മടികൂടാതെ തലയിൽ വെക്കുകയും ചെയ്​തു.

ഇന്ത്യാ ടുഡേ, ആജ്​ തക്​, എ.ബി.പി ന്യൂസ്​ തുടങ്ങി പല ചാനലുകളും സമൂഹ മാധ്യമങ്ങളിൽ ദൃശ്യമടക്കം നൽകി വാർത്ത ​പങ്കുവെച്ചു. അമിത്​ ഷായുടെ ബി.ജെ.പി തൊപ്പിയോട്​ പേരമകൾക്ക്​ താൽപര്യമില്ലെന്ന തലക്കെട്ടായിരുന്നു നൽകിയത്​. ദൃശ്യങ്ങൾക്ക്​ താഴെ ബി.ജെ.പിയേയും അമിതാ ഷായേയും ട്രോളിക്കൊണ്ട്​ ആയിരങ്ങൾ എത്തിയതോടെ ഇന്ത്യാ ടുഡേ വിഡിയോ പിൻവലിച്ചു. വൈകാതെ തലക്കെട്ട്​ മാറ്റി​ മറ്റൊരു വിഡിയോ അപ്​ലോഡ്​ ചെയ്യുകയായിരുന്നു. സ്വന്തം പേരമകളെ പോലും ബി.ജെ.പിയാക്കാൻ അമിത്​ ഷാക്ക്​ കഴിയുന്നില്ലല്ലോ എന്ന്​ ചിലർ ചോദിച്ചു.

ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്തയും ദൃശ്യങ്ങളും പിൻവലിച്ചത്​ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. പഴയ തലക്കെട്ടിന്​ പകരം അമിത്​ ഷായുടെ പ്രസ്​താവന തലക്കെട്ടായി നൽകിയാണ്​ ചില മാധ്യമങ്ങൾ ട്രോളുകളെ പ്രതിരോധിച്ചത്​.

india-today-tweet

മുമ്പും അമിത്​ ഷാക്കെതിരായ വാർത്തകൾ ടൈംസ്​ ഓഫ്​ ഇന്ത്യ, ഡി.എൻ.എ പോലുള്ള ദേശീയ മാധ്യമങ്ങൾ പിൻവലിച്ചിരുന്നു. അമിത്​ ഷായുടെ സ്വത്തിനെ കുറിച്ചുള്ള വാർത്തയും സ്​മൃതി ഇറാനിയുടെ ബിരുദത്തെ കുറിച്ചുള്ള വിവാദവുമെല്ലാം ഇത്തരത്തിൽ അപ്രത്യക്ഷമാവുകയുണ്ടായി.

മുമ്പ്​ പേടീഎം തലവനെതിരായ വാർത്തയും അംബാനിയുടെ മകൻ ആനന്ദ്​ അംബാനിയുടെ പ്രഭാഷണത്തെ കുറിച്ചുള്ള വാർത്തയുമെല്ലാം ഇത്തരത്തിൽ നീക്കം ചെയ്യാൻ ദേശീയ മാധ്യമങ്ങൾ നിർബന്ധിതമായിട്ടുണ്ട്​. ലോകത്ത്​ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 138ാം സ്ഥാനത്താണ്​ ഇന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahdnaIndia todayNational media
News Summary - Amit Shah’s granddaughter refusing to wear BJP hat-india news
Next Story