'ചാണക്യ'ന് വീണ്ടും പിഴക്കുന്നു...
text_fieldsഎക്സിറ്റ്പോൾ പ്രവചനങ്ങളെ ശരിവെച്ച് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത് തിലുള്ള ആം ആദ്മി പാർട്ടി ഹാട്രിക് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പായി. മൂന്നിൽ രണ്ട് സീ റ്റുകൾ നേടി വ്യക്തമായ മുൻതൂക്കത്തോടെയാണ് ആം ആദ്മി പാർട്ടിയുടെ ജൈത്രയാത്ര. സർവ സന്നാഹങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും ഡൽഹിയുടെ കിരീടവും ചെങ്കോലും അണിയാൻ ബി.ജെ.പി ഇനിയും കാത്തിരിക്കേണ്ട ി വരുമെന്നാണ് ജനവിധി നൽകുന്ന സൂചന. സീറ്റുകൾ കൂടുതൽ നേടാൻ കഴിഞ്ഞത് മാത്രമാണ് ബി.ജെ.പിയുടെ നേട്ടം. തെരഞ്ഞെടു പ്പിെൻറ പ്രചാരണത്തിലുടനീളം അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു ബി.ജെ.പിയെ മുന്നോട്ട് നയിച്ചത്. ജെ.പി നദ്ദ പാർട്ടി അധ്യക്ഷസ്ഥാനത്ത് എത്തിയെങ്കിലും ഡൽഹിയിലെ ബി.ജെ.പിയെ മുന്നോട്ട് നയിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശങ്ങളായിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അടിതെറ്റുേമ്പാൾ ചോദ്യം ചെയ്യപ്പെടുന്നത് അമിത് ഷായുടെ തന്ത്രങ്ങൾ കൂടിയാണ്.
ഇന്ത്യയിലെ രാഷ്ട്രീയഭൂപടത്തിൽ താമര പടർന്ന് തുടങ്ങിയപ്പോൾ അതിെൻറയെല്ലാം ക്രെഡിറ്റ് ബി.ജെ.പി നേതൃത്വം നൽകിയത് അവരുടെ പാർട്ടി അധ്യക്ഷനായിരുന്ന അമിത് ഷാക്കായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നിൽ നിർത്തി അമിത് ഷാ ഒരുക്കിയ തന്ത്രങ്ങളായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്നായിരുന്നു പാർട്ടി നേതൃത്വം അവകാശപ്പെട്ടിരുന്നത്. രാഷ്ട്രീയ ചാണക്യൻ എന്ന വിശേഷണം പോലും ബി.ജെ.പി അമിത് ഷാക്ക് ചാർത്തി നൽകി.
പക്ഷേ ചാണക്യനിപ്പോൾ കഷ്ടകാലമാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്് തുടങ്ങി ഷായുടെ നേതൃത്വത്തിൽ അടുത്തകാലത്ത് നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി പരാജയം രുചിച്ചു. ഒടുവിൽ ഡൽഹിയിൽ കൂടി തന്ത്രങ്ങൾ പിഴക്കുേമ്പാൾ എക്കാലത്തും അമിത് ഷായുടെ ചിറകിനടിയിൽ സുരക്ഷിതമായിരിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് കൂടിയാണ് മങ്ങലേൽക്കുന്നത്.
വികസനവും വിഭജന അജണ്ടയും തമ്മിലുള്ള പോരാട്ടമായിരുന്നു ഡൽഹി തെരഞ്ഞെടുപ്പിൽ. വികസന നേട്ടങ്ങളെ മുൻനിർത്തി ആപ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ സി.എ.എ സമരങ്ങളെ അധിക്ഷേപിച്ച് വർഗീയ അജണ്ടയായിരുന്നു അമിത് ഷായുടെ പ്രചാരണ ആയുധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാരെ ദേശദ്രോഹികളായി ചിത്രീകരിക്കാനും അവരെ വെടിവെച്ച് കൊല്ലാൻ വരെ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തു. ഈ സാമുദായിക ധ്രുവീകരണം ജനങ്ങൾ തള്ളികളഞ്ഞതായാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം. സീറ്റുകൾ വർധിപ്പിച്ചെങ്കിലും അവകാശവാദങ്ങൾക്ക് അടുത്തെങ്ങുമെത്താൻ ബി.ജെ.പി നേതൃത്വത്തിന് സാധിച്ചില്ല.
ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പോളിങ്ബൂത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. നില മെച്ചപ്പെടുത്തിയത് കൊണ്ടും നിലവിലെ രാഷ്ട്രീയസാഹചര്യത്തിലും അമിത് ഷായുടെ കൈകളിൽ തന്നെയാണ് ഇതിെൻറ പ്രചാരണചുമതലയും എത്തുക. പക്ഷേ, ബി.ജെ.പിയുടെ രാഷ്ട്രീയ ചാണക്യന് അത്ര എളുപ്പമാവില്ല ഇനി വരുന്ന തെരഞ്ഞെടുപ്പ് യുദ്ധങ്ങൾ. അതിെൻറ കൃത്യമായ സൂചനകളാണ് ഡൽഹി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.