ജമ്മു-കശ്മീരിൽ രാഷ്ട്രപതി ഭരണം തുടരും; ബിൽ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താതിരുന്ന ജ മ്മു-കശ്മീരിൽ ആറു മാസത്തേക്കുകൂടി രാഷ്ട്രപതി ഭരണം. ആഭ്യന്തര മന്ത്രി അമിത് ഷാ ആദ ്യമായി പാർലമെൻറിൽ അവതരിപ്പിച്ച ഇതുസംബന്ധിച്ച ബിൽ ലോക്സഭ പാസാക്കി. സംസ്ഥാന വി ഷയം മോദിസർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ പ്രതിപക്ഷം കടുത്ത വിയോജിപ്പ് പ്രകട ിപ്പിച്ചു. എന്നാൽ, ജമ്മു-കശ്മീരിെൻറ ഇന്നത്തെ സ്ഥിതിക്ക് കോൺഗ്രസിെൻറ നയങ്ങളാണ് കാരണമെന്ന വിമർശനമാണ് ആഭ്യന്തര മന്ത്രി ഉന്നയിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ കഴിഞ്ഞപ്പോൾ സുരക്ഷാ കാരണങ്ങളുടെ പേരു പറഞ്ഞ് നിയമസഭ തെരഞ്ഞെ ടുപ്പ് നീട്ടിക്കൊണ്ടു പോകുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി, ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. പാർലമെൻറ് തെരഞ്ഞെടുപ്പിനു ചെയ്ത സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ടുതന്നെ നിയമസഭ തെരഞ്ഞെടുപ്പും നടത്താമായിരുന്നു.
ആറു മാസത്തേക്ക് രാഷ്ട്രപതി ഭരണം നീട്ടുന്നുവെങ്കിലും ഇൗ വർഷാവസാനത്തോടെ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പു നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വേണ്ടെന്ന് തീരുമാനിച്ചത് തെരഞ്ഞെടുപ്പു കമീഷനാണെന്നും, അതിെൻറ പേരിലുള്ള കുറ്റപ്പെടുത്തൽ കമീഷനെ പഴിക്കുന്നതിനു തുല്യമാണെന്നും പ്രധാനമന്ത്രിയുടെ ഒാഫിസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നു പറയുേമ്പാൾ തന്നെ അതിർത്തി സംരക്ഷിക്കുന്നതിനപ്പുറം ജനങ്ങളെ കണക്കിലെടുക്കാത്ത സമീപനമാണ് കേന്ദ്രസർക്കാറിേൻറതെന്ന് എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. കശ്മീർ വിഷയം അതിർത്തി പ്രശ്നം മാത്രമായാണ് സർക്കാർ കാണുന്നത്. ജനങ്ങളുടെ വിശ്വാസം നേടാൻ തക്കവിധം നമ്മുടെ ഇച്ഛാശക്തി മാറ്റണം.
സംസ്ഥാനത്ത് ബദൽ സർക്കാർ രൂപവത്കരണത്തിന് അവസരം നൽകാതെ നിയമസഭ പിരിച്ചുവിട്ടത് ജനാധിപത്യ വിരുദ്ധമാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതും നീട്ടുന്നതും ഭരണഘടനയുടെ 356ാം വകുപ്പിെൻറ ദുരുപയോഗമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടം ജനങ്ങളുടെ പിന്തുണ നേടിക്കൊണ്ടു മാത്രമേ വിജയിപ്പിക്കാനാവൂ എന്ന് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പ് ലോക്സഭക്കൊപ്പം നടത്താനുള്ള അവസരം ബി.ജെ.പി സർക്കാർ ബോധപൂർവം നഷ്ടപ്പെടുത്തിയതാണ്. പാകിസ്താൻ ഉയർത്തുന്ന വെല്ലുവിളികൾ ഒരിക്കലും അവസാനിക്കില്ല. സമവായത്തിെൻറയും സാന്ത്വനത്തിെൻറയും സമീപനം സർക്കാർ ഇനിയെങ്കിലും സ്വീകരിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു.
ജമ്മു-കശ്മീർ സംവരണ നിയമഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരം
ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തിയുടെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന ജമ്മു മേഖലയിലെ താമസക്കാർക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും സംവരണം നൽകാൻ വ്യവസ്ഥചെയ്യുന്ന ജമ്മു-കശ്മീർ സംവരണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
കശ്മീരിൽ യഥാർഥ നിയന്ത്രണ രേഖ (എൽ.ഒ.സി) പരിധിയിൽ കഴിയുന്നവർക്ക് മാത്രമായി നൽകിപ്പോന്ന സംവരണാനുകൂല്യം ജമ്മുവിലും മറ്റും അന്താരാഷ്ട്ര അതിർത്തി (െഎ.ബി)ക്ക് 10 കിലോമീറ്റർ പരിധിയിൽ കഴിയുന്നവർക്കുകൂടി പങ്കിട്ടു നൽകുന്നതാണ് നിയമനിർമാണം. മൂന്നു ശതമാനം ക്വോട്ടക്ക് രണ്ട് അതിർത്തി പ്രദേശങ്ങളിലുള്ളവരും ഒരേപോലെ അർഹരാവും. സംസ്ഥാന സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കേണ്ട വിഷയമാണ് രാഷ്ട്രപതി ഭരണത്തിനിടയിൽ കേന്ദ്ര നിയമനിർമാണമായി പാർലമെൻറിൽ എത്തിയത്. മാർച്ച് മുതൽ പ്രാബല്യത്തിലുള്ള സംവരണാനുകൂല്യ ഒാർഡിനൻസിന് പകരമുള്ളതാണ് നിയമഭേദഗതി ബിൽ.
അതിർത്തിയിലെ വെടിവെപ്പിനും ഷെല്ലാക്രമണത്തിനും മറ്റുമിടയിൽ കുട്ടികൾക്ക് ദിവസങ്ങളോളം ബങ്കറുകളിലും മറ്റും തങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും, അതു പരിഗണിച്ചാണ് സംവരണാനുകൂല്യം നൽകുന്നതെന്നും ലോക്സഭയിൽ ബിൽ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചു. ജമ്മു, ലഡാക്ക് മേഖലയിലുള്ളവരുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.