പാർട്ടിയിലെ ഒന്നാമൻ ഇനി മൂന്നാമൻ
text_fieldsതെൻറ വിശ്വസ്തനായ ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ മന്ത്രിസഭയിൽ എത്തുേമ്പാൾ കരുത് തു കൂടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ഒൗപചാരികമായി സർക്കാറിൽ രാജ്നാ ഥ് സിങ്ങാണ് രണ്ടാമൻ. രാജ്നാഥിന് പിന്നാലെ മൂന്നാമതായാണ് ഷാ, സത്യപ്രതിജ്ഞ ചെയ്ത തെങ്കിലും ഭരണത്തിൽ മോദിയുടെ വലംകൈ ഷാ ആയിരിക്കും.
പാർട്ടിയിൽ ഒന്നാമനായിരുന്ന 54കാരനായ അമിത് ഷാ, ഭരണത്തെ ചലിപ്പിക്കുന്നതിൽ ഇനി രണ്ടാമെൻറ റോൾ വഹിക്കും. തെരഞ്ഞെ ടുപ്പ് തന്ത്രങ്ങളിൽ വിദഗ്ധനായ ഇദ്ദേഹത്തിെൻറ ആസൂത്രണമാണ് പ്രതിപക്ഷത്തെ ചിത റിക്കുന്നതിലും വിജയം കണ്ടത്. മോദി-അമിത് ഷാ കൂട്ടുകെട്ടാണ് ബി.ജെ.പിയുടെ രണ്ടാം വരവ് അരക്കിട്ടുറപ്പിച്ചത്.
ഗുജറാത്തിലെ ഗാന്ധിനഗറിൽ മത്സരിക്കാൻ അമിത് ഷാ തീരുമാനിച്ചപ്പോൾതന്നെ പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ മന്ത്രിയാകുമെന്ന് ഏറക്കുെറ ഉറപ്പിച്ചിരുന്നു. ഗാന്ധി നഗറിൽ എൽ.കെ. അദ്വാനിയുടെ റെക്കോഡും മറികടന്ന് അഞ്ചരലക്ഷത്തിനു മുകളിലായിരുന്നു ഭൂരിപക്ഷം. തീവ്ര ഹിന്ദുത്വ അജണ്ട മറയില്ലാതെ നടപ്പാക്കുന്നതിൽ അമിത് ഷാ എങ്ങനെ മുന്നോട്ടുപോകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കുമെന്ന് ബി.ജെ.പി പ്രസിഡൻറ് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കുമെന്നും അയോധ്യയിൽ രാമേക്ഷത്രം നിർമിക്കുമെന്നും ആവർത്തിച്ചിരുന്നു. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ 2010ൽ അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തിൽ കൊലപാതകമടക്കം കുറ്റം ചുമത്തപ്പെട്ടു.
2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം പിടിക്കുേമ്പാൾ ഉത്തർപ്രദേശിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു അമിത് ഷാ. യു.പിയിൽ മത്സരിച്ച 80 സീറ്റുകളിൽ 71ലും ജയിച്ച് ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയത് പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുയരാൻ ഷായെ തുണച്ചു. 2017 മുതൽ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമാണ്.
അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ 1964 ഒക്ടോബർ 22നാണ് ജനിച്ചത്. പിതാവ് അനിൽചന്ദ്ര ഷാ ബിസിനസുകാരനായിരുന്നു. അഹ്മദാബാദിലെ യു.സി. ഷാ കോളജിൽ ബയോകെമിസ്ട്രിയിൽ ബിരുദം നേടി. പിന്നീട്, പിതാവിനെ വ്യാപാരത്തിൽ സഹായിക്കാൻ തുടങ്ങി. ആർ.എസ്.എസ് വിദ്യാർഥി സംഘടനയായ എ.ബി.വി.പിയിലൂെടയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1986ലാണ് ബി.ജെ.പിയിൽ ചേർന്നത്.
1990 കളിൽ നരേന്ദ്ര മോദി ബി.ജെ.പി ജനറൽ സെക്രട്ടറിയായതോടെയാണ് രാഷ്ട്രീയത്തിൽ ഷായുടെ ഉയർച്ച തുടങ്ങിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവായി.
2002ൽ മോദിയുടെ ഗുജറാത്ത് മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 2012 ലെ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ നാരാൺപുര മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. സോണൽ ഷായാണ് ഭാര്യ. ജെയ് ഷായാണ് മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.