Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോദ്​സേ അനുകൂല...

ഗോദ്​സേ അനുകൂല പരാമർശം: ബി.ജെ.പി നയമല്ല -അമിത്​ ഷാ

text_fields
bookmark_border
ഗോദ്​സേ അനുകൂല പരാമർശം: ബി.ജെ.പി നയമല്ല -അമിത്​ ഷാ
cancel

ന്യൂഡൽഹി: പാർട്ടി നേതാക്കളുടെ ഗോദ്​സേ അനുകൂലപരാമർശങ്ങൾ ബി.ജെ.പിയുടെ അഭിപ്രായമല്ലെന്ന്​ ദേശീയ അധ്യക്ഷൻ അമിത ്​ ഷാ. ഗോദ്​സേയെ അനുകൂലിച്ചുള്ള നേതാക്കാൻമാരുടെ പ്രസ്​താവന അവരുടെ വ്യക്​തിപരമായ അഭിപ്രായം മാത്രമാണ്​. ഇക്കാ ര്യത്തിൽ പാർട്ടിക്ക്​ ​ഒന്നും ചെയ്യാനില്ല. പ്രസ്​താവനകൾ പിൻവലിച്ച്​ നേതാക്കൻമാർ മാപ്പ്​ പറഞ്ഞിട്ടുണ്ട്​. പ്രസ്​താവനകൾ ബി.ജെ.പി അച്ചടക്കസമിതി പരിശോധിക്കുമെന്നും അമിത്​ ഷാ പറഞ്ഞു.

പ്രജ്ഞ സിങ്​ ഠാക്കൂർ, അനന്ത്​കുമാർ ഹെഗ്​ഡേ, നളീൻ കുമാർ കട്ടിൽ എന്നിവരുടെ പ്രസ്​താവനകളാണ്​ പരിശോധിക്കുകയെന്നും​ അമിത്​ ഷാ അറിയിച്ചു. ഗോദ്​സേ രാജ്യ​സ്​നേഹിയാണെന്നായിരുന്നു പ്രജ്ഞസിങ്​ ഠാക്കൂറിൻെറ പ്രസ്​താവന. പ്രജ്ഞ വിവാദ പരാമർശത്തിൽ മാപ്പ്​ പറയേണ്ടതില്ലെന്ന്​ അനന്ത്​ കുമാർ വ്യക്​തമാക്കിയിരുന്നു. ഇതിന്​ തുടർച്ചയായി ഗോദ്​സേയേക്കാൾ ക്രൂരനാണ്​ രാജീവ്​ ഗാന്ധിയെന്നായിരുന്നു ബി.ജെ.പി എം.പി നളീൻകുമാറിൻെറ പ്രസ്​താവന.

രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോദ്​സേയാണെന്ന കമൽഹാസൻെറ പ്രസ്​താവനയാണ്​ വിവാദങ്ങൾക്ക്​ തുടക്കമിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shagodsemalayalam newsBJP
News Summary - Amith sha statement-India news
Next Story