നഗരങ്ങൾ വികസനത്തിൻെറയും കണ്ടുപിടുത്തങ്ങളുടെയും കേന്ദ്രം; അഞ്ച് ദശാബ്ദത്തിനുള്ളിൽ 500 ദശലക്ഷം പേർ നഗരവത്കരണത്തിന്റെ ഭാഗമാകും; അമിതാഭ് കാന്ത്
text_fieldsന്യൂഡൽഹി: നാഗരിക രാഷ്ട്രത്തിൽ സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകത ചൂണ്ടികാട്ടി നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത്. അത്തരം പ്രോജക്ടുകൾ വികസനത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും കേന്ദ്രമാണെന്നും ഡൽഹിയിൽ നടക്കുന്ന റെയ്സിന സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു.
"വികസനത്തിൽ നഗരങ്ങളുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അടുത്ത ദശാബ്ദത്തിനുള്ളിൽ 500 ദശലക്ഷം പേർ നഗരവത്കരണത്തിന്റെ ഭാഗമാകും. അതായത് ഈ കാലയളവിനുള്ളിൽ രണ്ട് അമേരിക്കകൾ സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുളളത്." പാനൽ ചർച്ചകൾക്കിടയിലാണ് അമിതാഭ് കാന്ത് അഭിപ്രായം പങ്കുവച്ചത്.
വികസനത്തിന് നിലവിലുള്ള നഗരങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. 18 ഇന്ത്യൻ സംസ്ഥാനങ്ങളുടെ മൊത്തം ജിഡിപിയെക്കാൾ കൂടുതലാണ് മുംബൈയുടെ ജിഡിപി. അതു പോലെ, ഉത്തർപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാൺപൂരിനെക്കാൾ 12 മടങ്ങ് കൂടുതലാണ് ഗൗതം ബുദ്ധ നഗർ, നോയിഡ, ഗ്രേറ്റർ നോയിഡ നഗരങ്ങളുടെ ജിഡിപി. ഇതാണ് വികസനം, ഇതാണ് ജി ഡി പി, ഇതാണ് ഇന്നവേഷൻ, ഇങ്ങനെയാണ് പുതിയ നഗരങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്." കാന്ത് കൂട്ടിചേർത്തു.
ചർച്ചയിൽ മാലിദ്വീപിൻറെ മുൻപ്രസിഡന്റും നിലവിൽ ക്ലൈമറ്റ് വൾനേറബിൾ ഫോറത്തിൻറെ സെക്രട്ടറി ജനറലുമായ മുഹമദ് നഷീദ് സുസ്ഥിരതയിലൂടെ മാത്രമേ രാഷ്ട്രങ്ങൾക്ക് അഭിവൃദ്ധി നേടാൻ കഴിയൂ എന്ന് ആഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.