ആംനസ്റ്റി ഒാഫിസുകളിൽ സി.ബി.െഎ റെയ്ഡ്
text_fieldsബംഗളൂരു: അന്താരാഷ്ട്ര മനുഷ്യാവകാശ സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനലി െൻറ ബംഗളൂരു, ഡൽഹി ഒാഫിസുകളിൽ സി.ബി.െഎ റെയ്ഡ് നടത്തി. ബംഗളൂരു ഇന്ദിര നഗറിലെ ഒാഫിസ ിൽ ആറോളം സി.ബി.െഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച ്ച റെയ്ഡ് വൈകുന്നേരം അഞ്ചുവരെ തുടർന്നു. വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ലംഘനം ആരോപിച്ചാണ് റെയ്ഡ്. വിദേശ ഫണ്ടിങ് നിയമത്തിൽ കഴിഞ്ഞ െസപ്റ്റംബറിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയിരുന്നു.
വിദേശ നാണയ വിനിമയ ചട്ടം (ഫെറ) ലംഘിച്ചെന്ന സംശയത്തിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ 25ന് ആംനസ്റ്റിയുടെ ബംഗളൂരുവിലെയും ഡൽഹിയിലെയും ഒാഫിസുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസിന് നേരെ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു ആംനസ്റ്റിയിലെ പരിശോധന. ആംനസ്റ്റിയുടെ പേരിൽ വാണിജ്യ സ്ഥാപനം ആരംഭിച്ചതായി ഇ.ഡി ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ശബ്ദമുയർത്തുേമ്പാഴെല്ലാം തങ്ങളെ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്ന് സി.ബി.െഎ റെയ്ഡ് സംബന്ധിച്ച് ആംനസ്റ്റി പ്രതികരിച്ചു.
രാജ്യത്തെ നിയമങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും പൂർണമായും വിധേയപ്പെട്ടാണ് ഇതുവരെയും തങ്ങൾ പ്രവർത്തിച്ചിട്ടുള്ളതെന്നും മറ്റുള്ളയിടങ്ങളിലെന്ന പോലെ ഇന്ത്യയിലും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയാണ് പോരാട്ടമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.