ഖലിസ്ഥാനി നേതാവ് അമൃത്പാലിന്റെ അമ്മാവനെ അസം ജയിലിലെത്തിച്ചു
text_fieldsചണ്ഡീഗഡ്: ഖലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങിന്റെ അമ്മാവൻ ഹർജീത് സിങ്ങിനെയും കൊണ്ട് പഞ്ചാബ് പൊലീസ് അസമിലെ ദിബ്രുഗഡ് ജയിലിലെത്തി. അസം പൊലീസിന്റെ എസ്കോർട്ടോടെ ഗുവാഹത്തിയിൽ നിന്ന് 7.10 ഓടെയാണ് സംഘം ദിബ്രുഗഡിലെത്തിയെന്ന് ന്യൂസ് ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഇവിടേക്കാണ് നേരത്തെ പിടിയിലായ മറ്റ് നാലുപേരെയും ഞായറാഴ്ച എത്തിച്ചത്. ദൽജിത് സിങ് കാൽസി, ഭഗവത് സിങ്, ഗുർമീത് സിങ്, ‘പ്രധാനമന്ത്രി’ ബജേക എന്നിവരെയാണന് നേരത്തെ ദിബ്രുഗഡ് ജയിലിലെത്തിച്ചത്.
ഞായറാഴ്ച രാത്രിയാണ് ഹർജീത് സിങ്ങും ഡ്രൈവർ ഹർപ്രീത് സിങ്ങും പഞ്ചാബ് പൊലീസിൽ കീഴടങ്ങിയത്.അതേസമയം, അമൃത്പാൽ സിങ്ങിനെ കണ്ടെത്താനുള്ള പരിശ്രമം തുടരുകയാണെന്ന് പൊലീസ് പറയുന്നു. അമൃത്പാലിന്റെ ‘വാരിസ് പഞ്ചാബ് ദെ’ സംഘത്തിനെതിരായ നടപടികളും സംസ്ഥാനവ്യാപകമായി പുരോഗമിക്കുന്നുണ്ട്.
അനന്തരവന് വാരിസ് പഞ്ചാബ് ദെ സംഘത്തിൽ പിടിമുറുക്കാൻ സഹായം നൽകിയത് അമ്മാവനായ ഹർജീത് സിങ്ങാണെന്ന് പൊലീസ് പറയുന്നു. പിടിയിലായവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.