Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോഹൻ-മോഹൻ സയാമീസ്...

സോഹൻ-മോഹൻ സയാമീസ് ഇരട്ടകൾക്ക് ഇനിമുതൽ രണ്ട് വോട്ടർ ഐ.ഡി

text_fields
bookmark_border
Conjoined twins
cancel

അമൃത്സർ: അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന അമൃത്സറിലെ സോഹൻ, മോഹൻ സയാമീസ് ഇരട്ട സഹോദരങ്ങൾക്ക് വെവ്വേറെ വോട്ടർ ഐ.ഡികൾ കൈമാറി. രണ്ടുപേർക്കുമായി ഒറ്റ തിരിച്ചറിയൽ കാർഡ് മാത്രമാണ് ഉള്ളതെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു.

കഴിഞ്ഞ വർഷം 18 വയസ്സ് തികഞ്ഞ ഈ സഹോദരങ്ങൾക്ക് 12-ാമത് ദേശീയ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫിസർ ഡോ. എസ്. കരുണരാജുവാണ് ഐ.ഡി കൈമാറിയത്.

വോട്ടിങ്ങിനായി രണ്ട് പേർക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും, അതിലൂടെ ഇരുവർക്കും വെവ്വേറെ വോട്ടുചെയ്യാനും, അവരുടെ സ്വകാര്യത നിലനിർത്താനും കഴിയുമെന്നും ഡോ. ​​രാജു പറഞ്ഞു.

സോഹനെയും മോഹനനെയും വെവ്വേറെ വോട്ടർമാരായി കണക്കാക്കി തെരഞ്ഞെടുപ്പ് കമീഷൻ ഇരുവർക്കും വ്യക്തിഗത വോട്ടിങ്ങിന് അവകാശം നൽകിയിരുന്നു. രാജ്യത്തെ മുഴുവൻ വോട്ടർമാരെയും തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തുക, വോട്ടെടുപ്പിന്‍റെ ഭാഗമാക്കുക എന്നതാണ് ഈ വർഷത്തെ ദേശീയ വോട്ടേഴ്‌സ് ദിനത്തിന്റെ പ്രമേയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siamese twinsConjoined twins
News Summary - Amritsar-Based Conjoined Twins Sohna-Mohna Get Separate Voter ID Cards
Next Story