അലിഗഡ് ഗവേഷക വിദ്യാർഥി തങ്ങളോടൊപ്പം ചേർന്നതായി ഹിസ്ബുൽ മുജാഹിദിൻ
text_fieldsലഖ്നോ: തീവ്രവാദ ബന്ധമാരോപിച്ച് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പുറത്താക്കിയ ഗവേഷക വിദ്യാർഥി മന്നാൻ ബഷീർ വാനി തങ്ങളോടൊപ്പം ചേർന്നതായി ഹിസ്ബുൽ മുജാഹിദിൻ. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ് യുവാക്കൾ ഞങ്ങളോടൊപ്പം ചേരുന്നതെന്നത് ഇന്ത്യൻ സൈന്യത്തിൻെറ പ്രചാരണം മാത്രമാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ഹിസ്ബിൽ ചേരുന്നത് സ്വാതന്ത്ര്യപോരാട്ടം മുന്നോട്ട് കൊണ്ടുപോകാനാണ്- സംഘടന തലവൻ സയീദ് സലാഹുദ്ദീൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. മന്നാനിയുടെ ഫോൺ സ്വിച്ച് ഒാഫിലാണുള്ളത്. അദ്ദേഹത്തോട് തിരിച്ചുവരാൻ ബന്ധുക്കൾ അഭ്യർത്ഥിച്ചു.
കശ്മീർ സ്വദേശിയായ വാനി തോക്ക് പിടിച്ച് നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫോട്ടോക്ക് നൽകിയ അടിക്കുറിപ്പനുസരിച്ച് ജനുവരി അഞ്ചിനാണ് വാനി തീവ്രവാദ സംഘടനയിൽ ചേർന്നത്. സർവകലാശാലയിലെ അദ്ദേഹത്തിൻെറ ഹോസ്റ്റൽ റൂം പൊലീസ് സീൽ ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞ വർഷം ശ്രീനഗറിനഗറിലേക്ക് പോകവേ വാനിയെ സൈന്യം അപമാനിച്ചതാണ് തീവ്രവാദത്തിലേക്ക് പോകാൻ നിർബന്ധിപ്പിച്ചതെന്ന് സുഹൃത്ത് വ്യക്തമാക്കി. അവൻ എങ്ങനെ സൈന്യത്താൽ പീഡിപ്പിക്കപ്പെട്ടതെന്ന് എന്നോട് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മന്നാൻ ഇത്തരമൊരു തീവ്ര നടപടി സ്വീകരിക്കുമെന്ന് എനിക്കറിയില്ല- സുഹൃത്ത് പറഞ്ഞു. ലോലാബ് താഴ്വരയിൽ നിന്നുള്ള വാനി ജിയോജളിയിൽ എം.ഫിൽ വിദ്യാർഥിയാണ്. ഭോപ്പാൽ യൂനിവേഴ്സിറ്റിയിൽ നടന്ന സെമിനാറിൽ മികച്ച അവതരണത്തിന് അവാർഡ് ലഭിച്ച വിദ്യാർഥി കൂടിയാണ് വാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.