അലിഗഢ് സർവകലാശാലയുടെ പേര് മാറ്റണമെന്ന് ഹരിയാന മന്ത്രി
text_fieldsന്യൂഡൽഹി: അലിഗഢ് മുസ്ലിം സർവകലാശാലയിൽ മുഹമ്മദലി ജിന്നയുെട ഫോേട്ടാ വെച്ചതു സംബന്ധിച്ച വിവാദത്തിനിെട സർവകലാശാലയുെട പേര് മാറ്റണമെന്ന ആവശ്യവുമായി ഹരിയാന ധനകാര്യമന്ത്രി ക്യാപ്റ്റൻ അഭിമന്യു. സർവകാലാശാലക്ക് ഭൂമി നൽകിയ രാജ മഹേന്ദ്ര പ്രതാപ് സിങ്ങിെൻറ പേര് നൽകണമെന്നും അഭിമന്യു ആവശ്യപ്പെട്ടു.
രാജ മഹേന്ദ്ര പ്രതാപ് സിങ് ഒരു മടിയും കൂടാതെയാണ് സർവകലാശാലക്ക് ഭൂമി നൽകിയത്. ജാതി- മത വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാകണമെന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു അദ്ദേഹത്തിെൻറ പ്രവൃത്തി. എന്നാൽ ഏറ്റവും ദുഃഖകരം രാജ മഹേന്ദ്ര പ്രതാപ് സിങ്ങിെൻറ ഒരു ചിത്രം പോലും സർവകലാശാലയിൽ എവിടെയും പ്രദർശിപ്പിച്ചിട്ടില്ല. പക്ഷേ, രാജ്യത്തെ വിഭജിച്ച ജിന്നയുടെ ചിത്രമുണ്ട് എന്നും മന്ത്രി പറഞ്ഞു. റിവാരിയിൽ ജാട്ട് ധർമ്മശാലയുടെ തറക്കല്ലിടൽ കർമം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.