ചൈനക്കെതിരെ പരസ്യം നൽകിയതിന് അമൂലിെൻറ അക്കൗണ്ട് അടച്ചുപൂട്ടി ട്വിറ്റർ
text_fieldsന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാർ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഒരുവശത്ത് നിന്ന് ആവശ്യമുയരുകയാണ്. എന്നാൽ അതേറ്റുപിടിച്ച പാലുൽപ്പന്ന നിർമാതാക്കളായ അമൂലിന് അമേരിക്കൻ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ നൽകിയത് എട്ടിെൻറ പണി. ചൈനയ്‌ക്കെതിരെ പരസ്യം നൽകിയ ‘അമൂലി’െൻറ ട്വിറ്റർ അക്കൗണ്ട് ജൂൺ മൂന്നാം തീയതി അധികൃതർ താൽക്കാലികമായി ഡിയാക്ടിവേറ്റ് ചെയ്യുകയായിരുന്നു.
അതേസമയം, അക്കൗണ്ട് അടച്ചുപൂട്ടിയെങ്കിലും പിറ്റേ ദിവസം തന്നെ തിരിച്ചുകിട്ടിയതായി അമൂൽ എം.ഡി ആർ.എസ് സോദി അറിയിച്ചു. എന്തിനാണ് ഇത്തരമൊരു നടപടിയെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'മെയ്ഡ് ഇൻ ചൈന' എന്ന പ്ലക്കാർഡുമായി നിൽക്കുന്ന ചൈനീസ് ഡ്രാഗണെ അമൂലിെൻറ പരസ്യങ്ങളിലെ സ്ഥിര സാന്നിധ്യമായ പെൺകുട്ടി എതിർക്കുന്നതായാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ‘എക്സിറ്റ് ദ ഡ്രാഗൺ?’ എന്ന കാപ്ഷനോടുകൂടിയ പരസ്യത്തിൽ അമൂൽ എന്ന് എഴുതിയതിെൻറ താഴെയായി മെയ്ഡ് ഇൻ ഇന്ത്യ എന്നും നൽകിയിട്ടുണ്ട്. ഡ്രാഗെൻറ പിറകിലായി പ്രശസ്ത ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക്ടോകിെൻറ െഎക്കണുമുണ്ട്.
എന്നാൽ, പരസ്യം അമൂലിെൻറ നിലപാടല്ലെന്ന് എം.ഡി ആർ.എസ് സോദി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാർ ചർച്ച ചെയ്യുന്ന വിഷയങ്ങൾ പരസ്യത്തിൽ സരസമായി അവതരിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അമൂൽ ഇത്തരം പരസ്യങ്ങളാണ് നൽകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചിരി പടർത്തുന്ന പരസ്യങ്ങൾ നൽകുന്നതിൽ പേരുകേട്ട അമൂലിെൻറ പുതിയ ചൈനീസ് പരസ്യം ട്വിറ്ററിൽ വൈറലാണ്. അതേസമയം, ട്വിറ്ററിെൻറ നടപടിക്കെതിരെ ചിലർ അമൂൽ എന്ന ഹാഷ്ടാഗിൽ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.