ശശി തരൂരിനെ കളിയാക്കി അമൂലിെൻറ പരസ്യം; തരൂരിെൻറ കിടിലൻ മറുപടിയും
text_fieldsന്യൂഡൽഹി: തെൻറ ട്വിറ്റർ വായനക്കാരെയെല്ലാം ഡിക്ഷ്ണറി എടുപ്പിക്കുന്ന ശശി തരൂർ എം.പിയെ കളിയാക്കി കൊണ്ട് അമൂൽ കമ്പനി ഇറക്കിയ പുതിയ പരസ്യമായിരുന്നു സോഷ്യൽ മീഡിയയിലെ ഇന്നത്തെ ചർച്ചാ വിഷയം.
രണ്ട് കുട്ടികൾ ചേർന്ന് തരൂരിെൻറ ട്വീറ്റ് വായിച്ച് വാക്കുകളുടെ അർത്ഥം ഡിക്ഷ്ണറിയിൽ പരതുന്നതിെൻറ കാർട്ടൂൺ ചിത്രമാണ് അമൂൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ലോകപ്രശസ്ത ഡിക്ഷ്ണറിയായ തെസോറസിെന തരൂററസ് എന്ന് വിശേഷിപ്പിച്ച അമൂൽ അങ്ങനെയുള്ളവർ ഉണ്ടോ എന്നും ചോദിക്കുന്നു.
എന്നാൽ അമൂലിന് തരൂർ നൽകിയ മറുപടി ട്വീറ്റാണ് കൂടുതൽ വൈറലായത്. അമൂലിെൻറ ഫലിതം ആസ്വദിച്ച മട്ടിലായിരുന്നു കോൺഗ്രസ്സ് എം.പി കൂടിയായ തരൂരിെൻറ മറുപടി. പരിഹസിച്ചത് അമൂലായത് കൊണ്ട് ബട്ടർ എന്ന പദം വെച്ചായിരുന്നു തരൂർ ട്വീറ്റ് ആരംഭിച്ചത്. ഞാൻ ‘ബേട്ടർലി കൃതാർത്ഥനായി’ എന്നാണ് തരൂർ പറഞ്ഞത്.
Butterly honoured. But I feel like a Tharoorosaurus Rex, an ancient creature soon to be extinct, snuffed out in a cloud of incomprehension.... https://t.co/2VnkHlla1c
— Shashi Tharoor (@ShashiTharoor) December 15, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.