ഭരണഘടന ഇല്ലാതാക്കിയ ബി.ജെ.പി തന്നെ ആ ദിനം ആഘോഷിച്ച് ചിരിപ്പിക്കുന്നു -മെഹബൂബ
text_fieldsകശ്മീർ: ഭരണഘടന ഇല്ലാതാക്കിയ ബി.ജെ.പി തന്നെ ആ ദിനം ആഘോഷിച്ച് ചിരിപ്പിക്കുകയാണെന്ന് പി.ഡി.പി മേധാവി മെഹ്ബൂബ മുഫ്തി. സി.എ.എ, എൻ.ആർ.സി അല്ലെങ്കിൽ ഇന്ത്യൻ ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ 'ലവ് ജഹാദ്' പോലുള്ള നിയമങ്ങൾ സൃഷ്ടിച്ചുള്ള ഹിറ്റ്‌ലറുടെ ഭരണം ലജ്ജാകരമാണെന്നും അവർ പറഞ്ഞു.
'ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ അജണ്ട ഉപയോഗിച്ച് ഭരണഘടനയെ ഇല്ലാതാക്കിയവർ ഭരണഘടനാ ദിനം ആഘോഷിക്കുന്നത് ചിരിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, 'ലവ് ജിഹാദ് തയാനുള്ള നിയമം' എന്നിവ നടപ്പാക്കാൻ ശ്രമിക്കുന്നവർ ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് ചെയ്യുന്നത്' മെഹബൂബ ട്വീറ്റിൽ പറഞ്ഞു.
സി.ബി.ഐ, എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ കശ്മീർ നേതാക്കളെ ഉപദ്രവിക്കുകയാണെന്നും ജില്ല വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് അവരെ വേട്ടയാടുകയാണെന്നും മെഹബൂബ മറ്റൊരു ട്വീറ്റിൽ ആരോപിച്ചു.
1949 ൽ ഈ ദിവസം ഭരണഘടന അംഗീകരിച്ചതിന്‍റെ അടയാളമായി രാജ്യം വ്യാഴാഴ്ച ഭരണഘടനാ ദിനം ആഘോഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.