Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രുവിൽ...

ബം​ഗ​ളൂ​രുവിൽ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നു​പോ​യ ഇ​ല​ക്ട്രി​ക് ബ​സി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
ബം​ഗ​ളൂ​രുവിൽ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നു​പോ​യ ഇ​ല​ക്ട്രി​ക് ബ​സി​ന് തീ​പി​ടി​ച്ചു
cancel

ബം​ഗ​ളൂ​രു: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നു​പോ​യ ബം​ഗ​ളൂ​രു മെ​ട്രോ​പ്പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്റെ (ബി.​എം.​ടി.​സി) ഇ​ല​ക്ട്രി​ക് ബ​സി​ന് തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്നോ​ടെ ഔ​ട്ട​ർ​റി​ങ് റോ​ഡി​ൽ കെം​പാ​പു​ര​ക്ക​ടു​ത്താ​ണ് സം​ഭ​വം. ടി​ൻ ഫാ​ക്ട​റി​യി​ൽ​നി​ന്ന് ഗൊ​ര​ഗു​ണ്ടെ​പാ​ള​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ക​ന​ത്ത മ​ഴ​യി​ൽ കെം​പാ​പു​ര​യി​ലെ റോ​ഡി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന 15 യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ടു​ക​യും ചെ​യ്തു. ബ​സി​ൽ​നി​ന്ന് പു​ക​യു​യ​രു​ന്ന​തു​ക​ണ്ട ക​ണ്ട​ക്ട​റും ബ​സ് ഡ്രൈ​വ​റു​മാ​ണ് ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. വി​ശ​ദ​പ​രി​ശോ​ധ​ന​ക്കാ​യി ബ​സ് കെ​ങ്കേ​രി ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി.

ബം​ഗ​ളൂ​രു സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​പ്ര​കാ​രം ബി.​എം.​ടി.​സി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ക​മ്പ​നി​യാ​യ ജെ.​ബി.​എ​മ്മി​ൽ​നി​ന്ന് പാ​ട്ട​ത്തി​നെ​ടു​ത്ത ബ​സാ​ണി​ത്. ബി.​എം.​ടി.​സി​ക്ക് നി​ല​വി​ൽ നാ​നൂ​റോ​ളം ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ണു​ള്ള​ത്. യാ​ത്ര​ക്കി​ടെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രോ​ട് ബി.​എം.​ടി.​സി അ​റി​യി​ച്ചു. റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​മ്പോ​ൾ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്ക​രു​തെ​ന്നും ഇ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നി​ട​യാ​ക്കു​മെ​ന്നും ബം​ഗ​ളൂ​രു നോ​ർ​ത്ത് ഈ​സ്റ്റ് ട്രാ​ഫി​ക് എ.​സി.​പി ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric BusBangaloreFire Waterlogging
News Summary - An electric bus caught fire after it got stuck in a waterlogging in Bangalore
Next Story